നൈപിഡോ: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മ്യാന്മാറിലെ മരണസംഖ്യ ആയിരം പിന്നിട്ടു. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നുവീണ നൂറുകണക്കിന് കെട്ടിടങ്ങള്ക്കയില് ഇനിയും മൃതദേഹങ്ങളുണ്ട്. നിരവധി ആളുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവനോടെയും കുടുങ്ങിക്കിടക്കുന്നുണ്ട്.
തലസ്ഥാന നഗരമായ നൈപിഡോ(പഴയ റങ്കൂണ്‍)യ്ക്ക് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇത്രയും ദൂരത്തുനിന്നുള്ള പരിക്കേറ്റവരെ വരെ തലസ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ആര്‍മി ചീഫ് മിന് ഓങ് ഹ്ലയിങ് ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഇന്ത്യ, മലേഷ്യ, തായ്ലന്റ് ദുരന്തര നിവാരണ സംഘങ്ങള്‍ മ്യാന്മാറിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കുന്നുണ്ട്. മരുന്നുകളും വസ്ത്രങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളാണ് ഇന്ത്യ സൈനിക വിമാനങ്ങളില്‍ മ്യാന്മാറിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: