വര്‍ക്കല: മദ്യം വിഷമാണെന്നും അതുണ്ടാക്കുകയോ കൊടുക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും ഒരു നൂറ്റാണ്ട് മുമ്പ് സമൂഹത്തെ ഉദ്‌ബോധിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ജീവല്‍സ്മരണ നിലനില്‍ക്കുന്ന വര്‍ക്കല ശിവഗിരിയിലെ സമാധി ഭൂമിയില്‍ നിന്നും ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിവിരുദ്ധ ജാഗ്രതായാത്രയ്‌ക്ക് തുടക്കം.
‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ നയിക്കുന്ന ജാഗ്രതാ യാത്രയ്‌ക്ക് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദീപ പ്രജ്ജ്വലനം നടത്തി. ലഹരി പിടിയില്‍ അകപെട്ട് ഇരുട്ടില്‍ ആഴ്ന്നു പോയ കേരളത്തിന് അല്‍പമെങ്കിലും വെളിച്ചം പകരാന്‍ ജന്മഭൂമി ജാഗ്രത യാത്രയ്‌ക്ക് കഴിയട്ടെ യെന്നും ശ്രീ നാരായണ ഗുരുദേവന്റെ മദ്യം വിഷമാണ് , അത് ഉണ്ടാക്കരുത്. കൊടുക്കരുത് , കുടിക്കരുത് എന്ന ഉദ്‌ബോധനം ബോധനം ഉള്‍ക്കൊണ്ട ജാഗ്രതയാത്ര വിജയിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ അനുഗ്രഹിച്ചു.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ഖജാന്‍ജി സ്വാമി ശാരദാനന്ദ എന്നിവര്‍ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു .
ലഹരിവിരുദ്ധ ജാഗ്രതാ യാത്രാ ചെയര്‍പേഴ്‌സണ്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മുഖ്യാഥിതിയായി. തുടര്‍ന്ന് സമാധിയെ ജാഗ്രതാ യാത്ര സമാധി മണ്ഡപത്തെ വലം വച്ചു .
തുടര്‍ന്ന് വര്‍ക്കല മൈതാനിയിലെ ജാഗ്രതാ സദസ്സ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: