തിരുവനന്തപുരം : നാൾക്ക് മുൻപാണ് മലയാള സിനിമയിൽ താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട് നിർമാതാവ് ജി.സുരേഷ് കുമാർ രംഗത്തെത്തിയത് . അന്ന് അതിനെതിരെ ആന്റണി പെരുമ്പാവൂർ പോസ്റ്റ് ഇടുകയും അത് വിവാദമാകുകയും ചെയ്തു .
അന്ന് ജി സുരേഷ് കുമാർ പറഞ്ഞ ചില കാര്യങ്ങൾ ഇന്ന് അർത്ഥവത്തായിരിക്കുകയാണ് . ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി
ആന്റണിയുടെ പിന്നിൽ നിന്ന് ചിലർ കളിക്കുകയാണ്. ചില താരങ്ങളാണത്. അവർ മുന്നിൽ വരട്ടെ, അപ്പോൾ സംസാരിക്കാം. അവർ എന്തിനാണ് പിന്നിൽ ഒളിച്ചു നിൽക്കുന്നത്. അവരെയൊക്കെ ബാധിക്കുന്നത് തന്നെയാണ് കാരണം – എന്നാണ് അന്ന് സുരേഷ് കുമാർ പറഞ്ഞത് .
ഇന്ന് ആ വാക്കുകൾക്ക് പിന്നിലെ സത്യം തേടുകയാണ് സിനിമാ പ്രേക്ഷകർ. ആന്റണിയെ പോലെയുള്ളവരെ മറയാക്കി എമ്പുരാനിൽ സ്വന്തം ഇഷ്ടങ്ങൾ തിരുകി കയറ്റിയവരുമുണ്ടാകാമെന്നും അത്തരക്കാർ മലയാള സിനിമയെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: