News

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് മോദി സര്‍ക്കാര്‍; കേരളത്തില്‍ കൂലി 369 രൂപയാക്കി

Published by

ന്യൂദല്‍ഹി: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ പ്രതിദിന വേതനം 23 രൂപ ഉയര്‍ത്തി 369 രൂപയാക്കി. തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 2,300 രൂപ ഇതനുസരിച്ച് ഉയരും. ഉപഭോക്തൃവില സൂചികയ്‌ക്കനുസരിച്ച് പുതുക്കി നിശ്ചയിച്ച നിരക്കാണിത്. 2025-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴര ശതമാനം വരെയാണ് ദിവസ വേതനം പുതുക്കിയത്. ഇതനുസരിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്ക് ഏഴു മുതല്‍ 26 രൂപ വരെ വര്‍ദ്ധിക്കും. നിലവില്‍ 374 രൂപ തൊഴിലുറപ്പിന് നല്‍കുന്ന ഹരിയാനയില്‍ പുതിയ നിരക്ക് പ്രകാരം പ്രതിദിനം 400 രൂപ തൊഴിലുറപ്പ് കൂലി ലഭിക്കും.
ഏഴു കോടി ജനങ്ങളുള്ള തമിഴ്‌നാട്ടിലാണ് യുപിയിലേക്കാള്‍ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രഫണ്ട് ലഭിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് ശ്രദ്ധേയമായി. ഈ വര്‍ഷം ഇതുവരെ 7,300 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കി. പതിനായിരം കോടി രൂപയാണ് തമിഴ്‌നാടിന് ഈ വര്‍ഷം ലഭിക്കുന്നത്. ഇരുപത് കോടി പേരുള്ള യുപിക്ക് പോലും അത്രയും തുകയേ ലഭിക്കുന്നുള്ളൂവെന്നും കേന്ദ്രഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by