കൊച്ചി : പൃഥ്വിരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ എമ്പുരാൻ സിനിമയെ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി രഘുനാഥ്.
പിഎഫ്ഐ പോലുളള നിരോധിത സംഘടനകളെയും ഐഎസ്ഐ പോലുള്ള ബാഹ്യശക്തികളെയും വെള്ളപൂശാനുള്ള ചിലരുടെ ശ്രമമാണോ സിനിമ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എമ്പുരാൻ എന്ന സിനിമയിലെ പ്രമേയം ശുദ്ധ അസംബന്ധമാണ്…..
PFI യെ പോലുളള സംഘടനകളെയും ISI യെ പോലുള്ള ബാഹ്യശക്തികളെയും വെള്ളപൂശാനുള്ള ചിലരുടെ ശ്രമമാണോ എന്ന് പരിശോധിക്കപ്പെടണം….. രാജ്യദ്രോഹ ശക്തികളുടെ ഫണ്ട് ഇത്തരം നിർമ്മാതാക്കൾക്ക് ലഭിക്കുന്നുണ്ട് എന്ന് വേണം കരുതാൻ …. തെറ്റായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് രാജ്യത്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കാനാണ്….. യഥാർത്ഥ ജനവിധികളെ ചെറുതാക്കാനുള്ള ചില കേന്ദ്രങ്ങളിലെ ചിന്തകളും ഇതിന്റെ പിന്നിലുണ്ടാവാം … അഭിനേതാക്കളും പ്രമേയത്തിന്റെ യഥാർത്ഥ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ തെയ്യാറാവേണ്ടതാണ് ‘ – അദ്ദേഹം കുറിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: