തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ ആറ്റിങ്ങലില്‍ നിന്നാരംഭിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതായാത്ര’യില്‍ ആയിരങ്ങള്‍ അണിചേരുന്നു. ഉണരാം ലഹരിക്കെതിരെ എന്ന സന്ദേശമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നയിക്കുന്ന യാത്ര ശിവഗിരിയില്‍ മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ദീപം തെളിയിക്കുന്നതോടെ ആരംഭിക്കും. രാവിലെ 9.30ന് വര്‍ക്കല മുന്‍സിപ്പല്‍ മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഡിജിപി ശ്രീലേഖ, സ്വമി ശുഭാംഗാനന്ദ, ചെറുകുന്നം പള്ളി ഇമാം അബുള്‍ ഹക്കിം അല്ഹദി, നടയറ പള്ളി ഇമാം ഷഹബുദീന് നിസ്സാമി, വര്‍ക്കല ഡിവൈഎസ്പി ഗോപകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അജയന് പിള്ള, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ചന്ദ്രമോഹന്, എംഎം കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജ്, മുന്‍ എസ്എന്‍ കോളജ് പ്രിന്‍സിപ്പാള്‍ ജയപ്രകാശ്, വര്‍ക്കല ഗോപാലകൃഷ്ണന്, പനയറ ജയചന്ദ്രന്, വ്യാപാരി വ്യവസായി സെക്രട്ടറി രാജേന്ദ്രന്, പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് പ്രസന്നകുമാര്‍, സാമൂഹ്യ പ്രവര്ത്തകന് ഷോണി തുടങ്ങിയവര്‍ പങ്കെടുക്കും.
10 മണിക്ക് ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്ക് ജംഗ്ഷനില്‍ ആരംഭിക്കുന്ന ജാഗ്രതാ സദസ്സില്‍ വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. അമര്‍ ഹോസ്പിറ്റല്‍ എംഡി ഡോ. രാധാകൃഷ്ണന്‍നായര്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍.എസ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷ്.എ.ആര്, ഡോ. വി.മണികണ്ഠന്, ബാബുചന്ദ്രന്നായര് തുടങ്ങിയവര്‍ പങ്കെടുക്കും.
വെഞ്ഞാറമൂട് വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ വി. മുരളീധരനെ കൂടാതെ, മേജര്‍ രവി, ഫാ. ജോസ് കിഴക്കേടത്ത്, ബീനരാജേന്ദ്രന്, സ്വാമി രാമപാദാനന്ദ സരസ്വതി, യുവരാജ് ഗോകുല്‍, ജീവകല പ്രസിഡന്റ് ആര്.ശ്രീകുമാര്‍, കാഥികന് പിരപ്പന്‍കോട് മധു, തിരക്കഥാകൃത്ത് ഡോ. ജി. കിഷോര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: