തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡില്‍ വീണ്ടും സ്വര്‍ണ വില. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,720 രൂപയായി. സ്വർണത്തിന്റെ സർവകാല റെക്കോർഡ് വിലയാണിത്. സമീപകാലത്തെങ്ങുമില്ലാത്ത വിധം ആണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണതിന് ഇന്ന് 8,340 രൂപയായി. ഇന്നലെ 65,880 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന് വില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: