Kerala

നിരപരാധികളായ മനുഷ്യരെ ഒരു കാര്യവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചാൽ ആയിരം മടങ്ങ് ആയി തിരിച്ചു കിട്ടും, ഗുജറാത്തിൽ ആയാലും, നാഗ്പൂരിൽ ആയാലും- ജിതിൻ

Published by

മോഹൻലാൽ പ്രിത്വിരാജ് ചിത്രമായ എമ്പുരാൻ റിലീസായതോടെ നടക്കുന്നത് വിവാദ പെരുമഴ ആണ്. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പല ചരിത്ര സത്യങ്ങളും വളച്ചൊടിച്ച് ഒരു പ്രത്യേക വിഭാഗത്തെ സന്തോഷിപ്പിക്കാനായി എടുത്ത ഒരു ചിത്രം മാത്രമാണ് ഇതെന്നാണ് മോഹൻലാൽ ആരാധകർ പോലും പറയുന്നത്. ചിത്രത്തിൽ ഗോദ്ര തീവെപ്പിനെയും തുടർന്നുണ്ടായ ഗുജറാത്ത് കലാപത്തെയും വക്രീകരിച്ച് തീവ്രവാദികളെ ന്യായീകരിക്കുന്ന പലതുമാണ് ഉള്ളത്. ചിത്രത്തിലെ പ്രോപഗണ്ട മനസ്സിലാക്കി ടിക്കറ്റ് ക്യാൻസൽ ക്യാമ്പയിൻ നടക്കുകയാണ്.

ഗോദ്ര തീവെപ്പിനെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ് രംഗത്തെത്തി. ഒരു പ്രകോപനവും ഇല്ലാതെ നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോൾ, വസ്തു വകകൾ കൊള്ള അടിക്കുമ്പോൾ, സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം ഉയർത്താൻ സംഘപരിവാർ പ്രസ്ഥാനങ്ങൾ ആണ് മുന്നിൽ നിന്നത് എന്നത് ചരിത്ര സത്യം തന്നെയാണ്. ആ പ്രതിരോധത്തെ നിങ്ങൾ എത്ര വികൃതമായി ചിത്രീകരിച്ചാലും സാധാരണ ജനങ്ങൾക്ക് സംഘപരിവാർ ഇന്നലെയും ഇന്നും നാളെയും പ്രതീഷ തന്നെയാണ്. തങ്ങളെ ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ സംഘം ഉണ്ടാകും എന്ന വിശ്വാസം എന്നദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഖത്തറിലെ മുഴുവൻ എണ്ണ വിറ്റ് കിട്ടുന്ന പണം കൊണ്ട് സിനിമ ഉണ്ടാക്കിയാലും, അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് വെളുപ്പിക്കാൻ നോക്കിയാലും ഒരു കാര്യം ഉറപ്പാണ് ‘സമാധാനത്തോടെ ജീവിക്കുന്ന ജനതയെ ഒരു കാര്യവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചാൽ ആയിരം മടങ്ങ് ആയി തിരിച്ചു കിട്ടും’. അതിപ്പോൾ ഗുജറാത്തിൽ ആണെങ്കിലും, നാഗ്പൂരിൽ ആണെങ്കിലും, ഡൽഹിയിൽ ആണെങ്കിലും, ലഡാക്കിൽ ആണെങ്കിലും, ഇസ്രായേലിൽ ആണെങ്കിലും അങ്ങനെ തന്നെ..!

ഇത് മുന്നറിയിപ്പോ, സന്ദേശമോ അല്ല, ഇതാണ് യാഥാർഥ്യം. ഇന്നലെയും ഇങ്ങനെ ആയിരുന്നു, ഇന്നും അങ്ങനെ ആണ്, ഇനി നാളെയും അങ്ങനെ തന്നെ ആയിരിക്കും.
നിരപരാധികളായ സാധാരണ മനുഷ്യരെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിക്കും, അവരുടെ സ്ഥാപനങ്ങൾക്കും, വീടുകൾക്കും തീയിടും, സ്ത്രീകളെ ഉപദ്രവിക്കും, വനിതാ പോലീസുകാരെ പോലും വെറുത വിടില്ല. സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നിട്ട് അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും ചവിട്ടുകയും ചെയ്യും, എന്നിട്ട് വലിയ രീതിയിൽ ആഹ്ലാദപ്രകടനം നടത്തും.. ഇവിടെ ശ്രദ്ധിക്കേണ്ടത് അക്രമം നടത്തുന്നവർ മാത്രമല്ല ആഹ്ലാദവും ആർപ്പ് വിളിയും നടത്തുന്നത് എന്നത് കൂടിയാണ്.

കെ കെ മുഹമ്മദിന്റെ ‘ഞാൻ എന്ന ഭാരതീയൻ’ എന്ന ബുക്കിൽ പറയുന്നുണ്ട് ‘ഭാരതത്തിൽ ഉണ്ടായിട്ടുള്ള ഏറെക്കുറെ എല്ലാ കലാപങ്ങളും ഭൂരിപക്ഷ സമുദായത്തെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചതിന്റെ തിരിച്ചടി ആയിരുന്നു’ എന്നത്.
ട്രെയിനിൽ പോയിരുന്ന സാധാരണ മനുഷ്യർ, അതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവരെ ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ, ഞങ്ങളെ കൂടെ ആക്രമിച്ചോ എന്ന് പറഞ്ഞ് ബാക്കിയുള്ള ജനതയും കയ്യും കെട്ടി നോക്കി നിൽക്കും എന്നാണോ കരുതിയത്..?

നാഗ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടില്ലേ, വ്യാജ പ്രചരണം നടത്തി ആളുകളെ ഇളക്കി വിട്ട് സമാധാനത്തോടെ ജീവിക്കുന്ന ജനതയുടെ സ്ഥാപനങ്ങൾ ആക്രമിച്ചു, വീടുകൾ കൊള്ളയടിച്ചു, അക്രമം നിയന്ത്രിക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ലൈംഗികമായി വരെ ആക്രമിച്ചു..! അപ്പോൾ സ്വാഭാവികം ആയി ഉണ്ടാകുന്ന പ്രതികരണം എന്താകും..? അഹിംസയുടെ ബാനറും ഉയർത്തി,
‘രഘുപതി രാഘവ രാജാ റാം’ പാടി എത്ര വേണമെങ്കിലും ആക്രമിച്ചോ, എത്ര വേണമെങ്കിലും കൊള്ളയടിച്ചോ, എത്ര വേണമെങ്കിലും സ്ത്രീകളെ ആക്രമിച്ചോ എന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നിൽക്കും എന്നാണോ കരുതുന്നത്..?
നാഗ്പൂരിലും അവർ ഒരു പൂ ചോദിച്ചു, തിരിച്ച് ഒരു പൂന്തോട്ടം തന്നെ കിട്ടി..!
ഒരു പ്രകോപനവും ഇല്ലാതെ സാധാരണക്കാരെ ആക്രമിച്ചിട്ട്, സ്ത്രീകളെ ഉപദ്രവിച്ചിട്ട്, വസ്തുവകകൾ കൊള്ളയടിച്ചിട്ട് ആഹ്ലാദവും ആർപ്പ് വിളിയും നടത്തുമ്പോൾ അതിന്റെ ആയിരം മടങ്ങ് തിരിച്ചടി ഉണ്ടാകും. അതൊരു പ്രകൃതി നിയമം ആണ്.

ഇസ്രായേലിൽ കയറി 1500 സാധാരണക്കാരെ ആണ് കൂട്ടക്കൊല ചെയ്തത്. അവരൊക്കെ വെറും സാധാരണക്കാർ മാത്രം ആയിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നിട്ട്, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊന്നിട്ട് ആ മൃതദ്ദേഹങ്ങളിൽ തുപ്പുകയും ചവിട്ടുകയും ചെയ്ത് തീവ്രവാദികളും, പുറമെ മതേതരത്വം പറഞ്ഞ് നടക്കുന്നവരും ആഹ്ലാദിച്ചപ്പോൾ അവരെ ‘പോരാളികൾ’ എന്ന് വിളിച്ച ‘മനോരമ അടക്കമുള്ള മാധ്യമങ്ങളും, രാഷ്‌ട്രീയക്കാരും ഓർത്തില്ലേ, കല്ലിന് മേൽ കല്ല് ശേഷിക്കാതെ ഇസ്രായേൽ എല്ലാം തച്ചുടയ്‌ക്കും എന്ന്..?
നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ആഘോഷിച്ച പലസ്തീൻ ജനത ഇപ്പോൾ സമാധാനത്തിന്റെ വെള്ളക്കൊടിയും ഉയർത്തി എങ്ങനെയും ഇതൊന്ന് നിർത്തൂ എന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങിയത് അവർക്ക് പശ്ചാത്താപം ഉണ്ടായത് കൊണ്ടല്ല, മറിച്ച് വേറെ മാർഗം ഇല്ലാത്തത് കൊണ്ടാണ്.

അങ്ങോട്ട് കയറി ആക്രമിച്ചതിന്റെ തിരിച്ചടി ഉണ്ടായാൽ, ഫാസിസം, ന്യുനപക്ഷ അക്രമം, മനുഷ്യാവകാശ ലംഘനം, വംശീയ ഉന്മൂലനം എന്നൊക്കെ പറഞ്ഞ് നിലവിളിച്ചാൽ, എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന മാധ്യമങ്ങളുടെയും, തീവ്രവാദത്തിന്റെ പുതിയ ഹെഡ് ക്വാർട്ടേഴ്‌സ് ആയ ഐക്യ രാഷ്‌ട്ര സഭയുടെയും, തീവ്രവാദി സംഘടനകളുടെ നാക്കായ മനുഷ്യാവകാശ സംഘടനകളുടെയും, സെലെബ്രെറ്റികളുടെയും ഒക്കെ
ഇടപെടൽ കൊണ്ടും തിരിച്ചടി പെട്ടെന്ന് നിൽക്കും എന്ന് കരുതിയവർക്ക് തെറ്റിപ്പോയി ഇത്തവണ. അതാണ് ഗസയിൽ ഇപ്പോൾ കാണുന്നത്.

നിരപരാധികൾ ആക്രമണത്തിന് ഇര ആകുമ്പോൾ കരുണയേക്കാൾ നീതി ആണ് നടപ്പിലാകുക. ഞങ്ങൾ വെറും 1500 പേരെ അല്ലേ തീവ്രവാദി ആക്രമണം നടത്തി കൊന്നുള്ളൂ, അതിന്റെ തിരിച്ചടി ആയി ഞങ്ങളുടെ 50000 പേരെ നിങ്ങൾ കൊന്നില്ലേ…! ഞങ്ങളുടെ നാടിനെ കല്ലിന് മേൽ കല്ല് ശേഷിക്കാതെ നിങ്ങൾ ഇല്ലാതാക്കിയില്ലേ… നിങ്ങൾക്ക് മാനവികത ഉണ്ടോ..? നിങ്ങൾ അക്രമം നിർത്തൂ, സമാധാനം അല്ലേ വേണ്ടത് എന്നൊക്കെ പറഞ്ഞുള്ള സ്ഥിരം ഇരവാദം ഇനിയൊരിക്കലും നടക്കില്ല.

അതല്ലേ സ്വാഭാവിക നീതി..?
കലാപങ്ങളും യുദ്ധങ്ങളും തനിയെ ഉണ്ടാകുക അല്ലല്ലോ, ഉണ്ടാക്കുക അല്ലേ..?
‘മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ’ എന്ന് വിശുദ്ധ ബൈബിളിൽ പറയുന്നുണ്ട്.
നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ നിങ്ങൾ നിരപരാധികളെ അങ്ങോട്ട് കയറി ആക്രമിക്കാതിരിക്കുക, നിങ്ങൾ ആക്രമിച്ചിട്ട് അതിനുള്ള മറുപടി നൂറ് ഇരട്ടി ആയി തിരികെ കിട്ടുമ്പോൾ മോങ്ങിയിട്ട് എന്ത് കാര്യം..?
സിനിമയുടെ ലക്ഷ്യം തീവ്രവാദികളെ വെളുപ്പിക്കൽ ആണെങ്കിലും അല്ലെങ്കിലും കൂടുതൽ ധൃവീകരണം ഉണ്ടാക്കാൻ മാത്രമെ ഇത് ഉപകരിക്കൂ. , എന്തുകൊണ്ട് കലാപങ്ങൾ ഉണ്ടാകുന്നു, ആര് ഉണ്ടാക്കുന്നു എന്നതുമൊക്കെ സമൂഹം ചർച്ച ചെയ്യട്ടെ.

തീവ്രവാദത്തെ വെളുപ്പിക്കാൻ വേണ്ടി ചെയ്തത് സംഘപരിവാറിന് കൂടുതൽ കരുത്ത് നൽകുകയേ ഉള്ളൂ. ഒരു പ്രകോപനവും ഇല്ലാതെ നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോൾ, വസ്തു വകകൾ കൊള്ള അടിക്കുമ്പോൾ, സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം ഉയർത്താൻ സംഘപരിവാർ പ്രസ്ഥാനങ്ങൾ ആണ് മുന്നിൽ നിന്നത് എന്നത് ചരിത്ര സത്യം തന്നെയാണ്. ആ പ്രതിരോധത്തെ നിങ്ങൾ എത്ര വികൃതമായി ചിത്രീകരിച്ചാലും സാധാരണ ജനങ്ങൾക്ക് സംഘപരിവാർ ഇന്നലെയും ഇന്നും നാളെയും പ്രതീഷ തന്നെയാണ്. തങ്ങളെ ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ സംഘം ഉണ്ടാകും എന്ന വിശ്വാസം.
നിരപരാധികൾ ആക്രമണത്തിന് ഇര ആകുമ്പോൾ നീതി നടപ്പാക്കുക തന്നെ വേണം. അതാണ് ലോക നീതി.

വീണ്ടും പറയുന്നു, ഖത്തറിലെ മുഴുവൻ എണ്ണയും വിറ്റ് കിട്ടുന്ന പണം കൊണ്ട് ആയിരം സിനിമകൾ ഉണ്ടാക്കി വെള്ള പൂശാൻ ശ്രമിച്ചാലും, ഇരവാദം ഉയർത്തി എത്ര നിലവിളിച്ചാലും ഒരു കരുണയും ഉണ്ടാകില്ല, നീതി നടപ്പാകുക തന്നെ ചെയ്യും..
മൂന്നാം പാർട്ടിന്റെ കഥ ഏറെക്കുറെ ഇതായിരിക്കും. ‘ഇസ്രായേലിൽ കയറി നിരപരാധികളെ കൂട്ടക്കൊല ചെയ്ത, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ഹമാസ് തീവ്രവാദി, ഇസ്രായേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്നു. ആ തീവ്രവാദിയുടെ മകൻ, തന്റെ കുടുംബത്തെ അനാഥമാക്കിയ ഇസ്രായേലിനോട് പ്രതികാരം ചെയ്യാൻ പോകുന്നു’…!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by