ആംസ്റ്റർഡാം : ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇസ്ലാമിനെ പരിഹസിക്കുന്നവർക്കും എന്നും ഭീഷണിയായി തീർന്നിരിക്കുന്ന ഒരേയൊരു രാജ്യം പാകിസ്ഥാനാണെന്ന് നെതർലൻഡ്‌സിലെ പാർലമെന്റ് അംഗവും ഇസ്ലാമിന്റെ കടുത്ത എതിരാളിയും ‘പാർട്ടി ഫോർ ഫ്രീഡം’ എന്ന രാഷ്‌ട്രീയ പാർട്ടിയുടെ സ്ഥാപക ചെയർമാനുമായ ഗീർട്ട് വൈൽഡേഴ്‌സ്. തന്റെ എക്സ് അക്കൗണ്ടിലാണ് അദ്ദേഹം പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്ന ഒരു ഇസ്ലാമിക ഭീകര രാജ്യം. അത് പ്രവാചകന്റെ പേരിൽ ഫത്‌വ പുറപ്പെടുവിക്കുന്നു. അഴിമതി നിറഞ്ഞ ഒരു ഗവൺമെന്റ് വഴി തന്നെ കൊല്ലാൻ ശ്രമിച്ച മുല്ലമാരെ അറസ്റ്റ് ചെയ്യാൻ പോലും മെനക്കെടാത്ത ഈ രാജ്യം പാകിസ്ഥാനാണെന്നും അദ്ദേഹം എക്‌സിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: