തിരുവനന്തപുരം: വ്യാഴാഴ്ച റിലീസ് ചെയ്ത പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പൂരാന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പുകള്‍ സൗജന്യമായി പ്രചരിക്കുന്നു എന്നാണ് ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750-ാം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. അഡ്വാൻസ് ബുക്കിങ്ങിലൂടെ ‘എമ്പുരാൻ’ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: