കൊച്ചി: സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിംഗ്, മാനുഫാക്ചറിങ്, ഹോള്‍സെയില്‍, എക്‌സ്‌പോര്‍ട്ട് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂര്‍ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവര്‍ റീട്ടെയില്‍ വ്യാപാരരംഗത്ത് കൂടി ചുവടുറപ്പിക്കുന്നു. ‘വിന്‍സ്മേര’ എന്ന ബ്രാന്‍ഡിലൂടെ രാജ്യത്തും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും തുറക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റീട്ടെയില്‍ വ്യാപാരരംഗത്ത് 2000 കോടിയുടെ നിക്ഷേപം നടത്തും. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്റ്റോറുകളും കണ്ണൂരില്‍ ഫാക്ടറിയും തുറക്കും. കൂടാതെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റ്സുകളില്‍ ഷോറൂമും ഫാക്ടറിയും ആരംഭിക്കും. റീട്ടെയില്‍ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിലവില്‍ വിന്‍സ്മേര ഗ്രൂപ്പിനു കീഴില്‍ 1000ലധികം ജീവനക്കാരാണുള്ളത്. ഇതില്‍ 30 ശതമാനവും വനിതകളാണ്. കേരളത്തില്‍ വിന്‍സ്മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രില്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 10,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടര്‍ന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടന്‍ മോഹന്‍ലാലാണ് വിന്‍സ്മേരയുടെ ബ്രാന്‍ഡ് അംബാസഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: