മട്ടാഞ്ചേരി: കൊങ്കണി ഭാഷാ നാടകാഭിനയ രംഗത്ത് പതിറ്റാണ്ട് പിന്നിടുകയാണ് കൊച്ചിയിലെ രാധാകൃഷ്ണ ഭട്ട്-ഗായത്രി ഭട്ട് ദമ്പതികള്‍. ഇതിനകം 20 ഓളം നാടകങ്ങളിലായി 40 ഓളം വേദികളില്‍ ഇവര്‍ ഒരുമിച്ച് അരങ്ങിലെത്തിക്കഴിഞ്ഞു.
കൊച്ചിയിലെ ഭാഷാ നാടകാചര്യനായ എല്‍. കൃഷ്ണഭട്ടിന്റെ ശിക്ഷണത്തിലാണ് ഇരുവരും അഭിനയപാഠങ്ങള്‍ കരസ്ഥമാക്കിയത്. രക്ഷിതാക്കളുടെ നാടകാഭിനയത്തില്‍ ആവേശമുള്‍ക്കൊണ്ട് മക്കളായ ശ്രൂതി കൃഷ്ണയും സ്മൃതി കൃഷ്ണയും നാടക അഭിനയരംഗത്തുണ്ട്. 2015 ലാണ് ഗോശ്രീപുരത്തെ ഭഗവതിക്ഷേത്ര ഉത്സവത്തില്‍ ഇരുവരും ഒരുമിച്ച് നാടകാഭിനയ രംഗത്തേക്കെത്തുന്നത്. പാണ്ഡുരംഗ കലാ കേന്ദ്രയുടെ മഹാഭാരതം നാടകത്തില്‍ കൃഷ്ണനും കുന്തിയുമായാണ് തുടക്കം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതിനകം 40 ഓളം വേദികളില്‍ പുരാണ സാമൂഹ്യനാടകങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ച് കഴിഞ്ഞു.
ഇരുവരും ഒറ്റയ്ക്ക് വിവിധ കഥാപാത്രങ്ങളിലായി പത്തോളം നാടകങ്ങളിലും അഭിനയിച്ചു. കെ. അനന്തഭട്ട് രചിച്ച ‘അശോകവനത്തിലെ സീത’ കാവ്യാഹാരം ഗായത്രി ഭട്ട് നാടകമാക്കി രൂപപ്പെടുത്തി 20 ഓളം വേദികളിലും അവതരിപ്പിച്ചു.
ഓഹരി വിപണിയിലാണ് രാധാകൃഷ്ണ ഭട്ട് പ്രവര്‍ത്തിക്കുന്നത്. എംഎ, എംബിഎ ബിരുദധാരിയായ ഗായത്രി ഭട്ട് നൃത്താദ്ധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: