Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസം 1000 രൂപ അധിക സഹായം; ആശമാര്‍ക്ക് താങ്ങായി പാലക്കാട് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 07:40 am IST
in Kerala

പാലക്കാട്: വേതന വര്‍ദ്ധനയ്‌ക്കായി പൊരുതുകയും 45 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുകയും ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ഒരുകൈ സഹായവുമായി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. ആശമാര്‍ക്കു മാസം 1000 രൂപ വീതം അധികമായി നല്കാന്‍ നഗരസഭ തീരുമാനിച്ചു. ബജറ്റിലാണ് പ്രഖ്യാപനമെന്നതിനാല്‍ നടപ്പാക്കുമെന്നുറപ്പായി. വെറും 3000 രൂപ വര്‍ധിപ്പിച്ച് വേതനം 10,000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോഴാണ്, ഒരു നഗരസഭ തങ്ങളുടെ പരിധിയിലുള്ള 52 ആശാപ്രവര്‍ത്തകര്‍ക്കു മാസം 1000 രൂപ വീതം വര്‍ഷം 12,000 രൂപ നല്കാന്‍ തീരുമാനിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസാണ് ഇന്നലെ നഗരസഭാ ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപനം നടത്തിയത്. കൗണ്‍സില്‍ ഏകകണ്ഠേന ഇതു സ്വാഗതം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനമായതിനാല്‍ ഇതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിക്കണം. സര്‍ക്കാര്‍ അനുമതി നല്കിയാല്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ (അടുത്ത മാസം) ആശാപ്രവര്‍ത്തകര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച 1000 രൂപ അധികം നല്കിത്തുടങ്ങും.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്കുക എന്നിവയുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിതകാല സമരം 45 ദിവസം പിന്നിടുമ്പോഴും അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ഇടതുസര്‍ക്കാര്‍. മാത്രമല്ല സമരക്കാരെ കിട്ടുന്ന അവസരങ്ങളിലെല്ലാം സര്‍ക്കാരും മന്ത്രിമാരും സിപിഎമ്മുകാരും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നുമുണ്ട്.

അത്തരം സാഹചര്യത്തിലാണ് ബിജെപി ഭരിക്കുന്ന നഗരസഭ ആശമാരെ ചേര്‍ത്തുപിടിച്ചത്. 52 ആശമാര്‍ക്ക് അധിക ധനസഹായമായി വര്‍ഷം 6,24,000 രൂപയാണ് നഗരസഭ ചെലവിടുക. ബിജെപി ഭരിക്കുന്ന നഗരസഭയ്‌ക്കുള്ള വിവിധ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി വെട്ടിക്കുറച്ചിട്ടുണ്ട്. അതൊന്നും ഗൗനിക്കാതെയാണ് 1000 രൂപ വീതം ആശമാര്‍ക്ക് ശമ്പള വര്‍ധന.

ആശാപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും നഗരസഭാ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കും ഏറെ വലുതാണെന്നും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.

 

Tags: Palakkad MunicipalityAsha workerssupports ASHAs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരം ന്യായമായിരുന്നെന്ന് പിണറായി സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നുവെന്ന് ആശ വര്‍ക്കേഴ്‌സ്

Kerala

വികസനത്തിന്റെ പാലക്കാടന്‍ മാതൃക; മാതൃകയാക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും

Palakkad

പാലക്കാട്ട് ഹാട്രിക് ലക്ഷ്യമിട്ട് എന്‍ഡിഎ; ആകെയുള്ള 53ല്‍ 45 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Palakkad

വെല്‍ഫയര്‍ പാര്‍ട്ടിയുമായി രഹസ്യ നീക്കുപോക്ക്; ലീഗില്‍ പൊട്ടിത്തെറി, ജനകീയ കൂട്ടായ്‌മയുമായി മത്സരിക്കാൻ വിമതര്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ മുടി മുറിച്ചും തലമുണ്ഡനം ചെയ്തും സമരം ചെയ്ത ആശാവര്‍ക്കര്‍മാര്‍. പക്ഷെ പിണറായി സര്‍ക്കാര്‍ ഇവരുടെ സമരം അവഗണിക്കുകയായിരുന്നു.ഇപ്പോള്‍ കേന്ദ്ര ഇവരുടെ ആനൂകൂല്യം 1500 രൂപ വര്‍ധിപ്പിച്ചു.
Kerala

ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 1500 രൂപ കൂട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.