തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഒന്നരമാസത്തിലേക്ക്. നിരാഹാര സമരം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എം.എ. ബിന്ദു, കെ.പി. തങ്കമണി എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. പുത്തന്‍തോപ്പ് സിഎച്ച്‌സിയിലെ ആശാപ്രവര്‍ത്തക ബീന പീറ്റര്‍, വട്ടിയൂര്‍ക്കാവ് യുപിഎച്ച്എസിയിലെ കെ.പി. തങ്കമണി, പാലോട് എഫ്എച്ച്‌സിലെ എസ്.എസ്. അനിതകുമാരി എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.
ആശാപ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ ജനസഭ ചേര്‍ന്നു. തികച്ചും നീതിയുക്തവും അനിവാര്യവുമായ ആശാപ്രവര്‍ത്തകരുടെ സമരത്തിനോ
ട് പൗരനെന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ജനസഭയില്‍ പറഞ്ഞു. പൊരിവെയിലത്തും മഴയത്തും സമരം ചെയ്തിട്ടും ആശമാരെ ചര്‍ച്ചയ്‌ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്നത് ഭീരുത്വമാണെന്ന് നടന്‍ ജോയി മാത്യു പറഞ്ഞു. പ്രൊഫ. ബി. രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, രാഷ്‌ട്രീയ നിരീക്ഷകന്‍ പ്രമോദ് പുഴങ്കര, ഡോ. ആസാദ്, ഡോ. കെ.ജി. താര, ജോര്‍ജ് മുല്ലക്കര, ഒ.സി. വക്കച്ചന്‍, ജ്യോതി കൃഷ്ണന്‍, ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജില്ലാ പ്രസിഡന്റ് കെ. ശൈവപ്രസാദ്, മണികണ്ഠന്‍, ജനാധിപത്യ സംരക്ഷണ സമിതി ഭാരവാഹികളായ എ.വി. താമരാക്ഷന്‍, സഞ്ജീവ് സോമനാഥന്‍, സുധാകരന്‍ പള്ളത്ത് തുടങ്ങിയവര്‍ സഭയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: