ഗുവാഹത്തി : കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അസം പോലീസ് കസ്റ്റഡിയിലെടുത്തത് അതിർത്തി കടക്കാൻ ശ്രമിച്ച 100-ലധികം ബംഗ്ലാദേശി പൗരന്മാരെ .അസം പോലീസും അതിർത്തി സുരക്ഷാ സേനയും ചേർന്നാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഈ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയത് .
ബംഗ്ലാദേശി പൗരന്മാരുടെ സംഘങ്ങൾ അനധികൃതമായി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ തുടർച്ചയായി ശ്രമിക്കുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയുടെ ജാഗ്രത വർദ്ധിച്ചതിനെത്തുടർന്നാണ് അസമിൽ നിന്നും ത്രിപുരയിൽ നിന്നുമുള്ള നിരവധി നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞ് നാടുകടത്താനായത്.
അതേസമയം അതിർത്തിയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിർദേശവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: