മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ഗുരുതര പരുക്ക്. മുംബൈ-നാഗ്പൂർ ദേശീയ പാതയിൽ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോദരിക്കും അവരുടെ മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
സൊനാലിയാണ് കാർ ഓടിച്ചിരുന്നത്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്. സൊനാലിക്കും മരുമകനുമാണ് ഗുരുതരമായി പരുക്കേറ്റത്. നാഗ്പൂരിലെ മാക്സ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. അതേസമയം സൊനാലിയുടെ സഹോദരിക്ക് സാരമായ പരുക്കുകളില്ല. സോനുവിന്റെ ടീം അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. നടൻ ഭാര്യക്കൊപ്പം ആശുപത്രിയിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: