കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പോലീസിന്റെ പിടിയില്‍. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വേ ടു നികാഹ് എന്ന ഓണ്‍ലൈൻ മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡി ഉണ്ടാക്കി അംഗത്വം എടുത്തായിരുന്നു തട്ടിപ്പ്. 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിതയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ഒന്നാം പ്രതിയായ നിതയുടെ ഭർത്താവ് വിദേശത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: