ഷില്ലോങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഭാരത- ബംഗ്ലാദേശ് മത്സരം ഗോള്‍രഹിത സമനില. 2027ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടുക എന്ന ഉദ്ദേശ്യത്തോടെ കളത്തിലിറങ്ങിയ ഭാരതത്തിന് പക്ഷേ ഗോള്‍ നേടാനാകാത്തത് തിരിച്ചടിയായി.
ആദ്യ പകുതിയില്‍ ഉദാന്തായ്ക്കും ഫറൂഖ് ചൗധരിക്കും നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ അവര്‍ നഷ്ടപ്പെടുത്തി. സമനിലയോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഗ്രൂപ്പ് സിയില്‍ സിംഗപ്പുര്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഹോങ്കോങ്ങും സിഗപ്പൂരും തമ്മിലുള്ള മത്സരവും ഗോള്രഹീത സമനിലയിലാണ് അവസാനിച്ചത്. ഇതോടെ നാല് ടീമുകള്‍ക്കും ഗ്രൂപ്പില്‍ ഓരോ പോയിന്റ് വീതമായി.
ഇരുടീമും മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത് 28 തവണയാണ് ഇതില്‍ 14ലും ഭാരതം ജയിച്ചപ്പോള്‍ നാലില്‍ മാത്രമാണ് ബംഗ്ലാദേശ് ജയിച്ചത്. 10 മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഹംസ ചൗധരിയായിരുന്നു ഇന്നലത്തെ മത്സരത്തില്‍ ബംഗ്ലാ കടുവകളുടെ തുരുപ്പ് ചീട്ട്. എന്നാല്‍, ചൗധരിയെ പൂട്ടാന്‍ ഭാരതതാരങ്ങള്ക്കായി. അതുപോലെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമിലെത്തിയ വെറ്ററന്‍ താരം, സുനില്‍ ഛേത്രിക്കും മത്സരത്തില്‍ തിളങ്ങാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: