ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ അപകടനില തരണം ചെയ്തു. ഇപ്പോള്‍ താരം സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തമിം കുടുംബവുമായി സംസാരിച്ചുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആന്‍ജിയോഗ്രാമിനു വിധേയനായ തമിമിന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍നന്ന് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ധാക്ക പ്രീമിയര്‍ ലീഗ് (ഡിപിഎല്‍) മത്സരം നടന്നുകൊണ്ടിരിക്കെ ആണ് ഇന്നലെ രാവിലെ അത്യാഹിതം സംഭവിച്ചത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും ഷീനെുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെ തമീം കുഴഞ്ഞു വീഴുകയായിരുന്നു. മുഹമ്മദന് വേണ്ടിയാണ് തമീം കളത്തിനിറങ്ങിയത്. നെഞ്ചിന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ പ്രശ്‌നമുള്ളതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ശാഠ്യം പിടിച്ച് തമീം തിരികെ സ്റ്റേഡിയത്തിലേക്ക് പോന്നു.
വീണ്ടും കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു തുടര്‍ച്ചയായ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ വര്‍ഷം ആദ്യം തമീം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: