ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര് താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31), സിമ്രാന് മൗലാസാബ് മണികാഭായി (22) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 5ന് അംബദ്ഗട്ടിയിലെ വീടിനടുത്തുള്ള മാലിന്യക്കുഴിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സിമ്രാന് മൂന്ന് വര്‍ഷമായി മഹാബലേശ്വറുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ യുവതി ഗര്‍ഭിണിയാകുകയായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലാക്കിയ സിമ്രാന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് യൂട്യൂബ് വീഡിയോകള്‍ നോക്കി വൈദ്യസഹായമില്ലാതെ വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് സിമ്രാന് പ്രസവിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ബെളഗാവി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: