കോട്ടയം: ദല്‍ഹി ബാലഗോകുലത്തിലെ ആദ്യകാല പ്രവര്‍ത്തകനും പ്രഥമ സംസ്ഥാന സംഘടനാ കാര്യദര്‍ശിയുമായിരുന്ന മീനടം മഞ്ഞാടി പിണര്‍കോട്ട് വീട്ടില്‍ പി.എം. മധുസൂദനന്‍ (48) ഹൃദയാഘാതം മൂലം ആന്‍ഡമാനില്‍ അന്തരിച്ചു. ആന്‍ഡമാന്‍ എംപി വിഷ്ണുപദ റേയുടെ പിഎയുമായിരുന്നു.
അച്ഛന്‍ മാധവന്‍ നായര്‍, അമ്മ മാലം പള്ളിയില്‍താഴെ കുടുംബാംഗം രുഗ്മിണിയമ്മ. ഭാര്യ: ശ്രീലത മധുസൂദനന്‍ (നവോദയ സ്‌കൂള്‍, ആന്‍ഡമാന്‍). മക്കള്‍: മൃദുല, ആദികേശവ്, ചിന്മയി (വിദ്യാര്‍ത്ഥികള്‍, ആന്‍ഡമാന്‍).
ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കുടുംബസമേതം ആന്‍ഡമാനിലായിരുന്നു താമസം. പ്രവാസിയായിരുന്നപ്പോള്‍ മസ്‌കറ്റില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകനായിരുന്നു. 1995 കാലഘട്ടത്തില്‍ ബാലഗോകുലം പാമ്പാടി താലൂക്ക് കാര്യദര്‍ശി. തുടര്‍ന്ന് കോട്ടയം ജില്ലാ സഹകാര്യദര്‍ശി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: