ലക്നൗ : സനാതന ധർമ്മത്തിൽ മാത്രമാണ് തന്റെ സ്വത്വമെന്ന് പ്രശസ്ത ഭജൻ ഗായിക ഷെഹ്‌നാസ് അക്തർ . ഉത്തർപ്രദേശിലെ ബന്ദയിൽ നടന്ന പരിപാടിയിൽ സനാതന ധർമ്മത്തെക്കുറിച്ചും ഹിന്ദു ഗീതങ്ങൾ ആലപിക്കുന്നതിനെക്കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും ഷെഹ്നാസ് പറഞ്ഞു.
താൻ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും സ്തുതി പാടാൻ തുടങ്ങിയപ്പോൾ ചില മതമൗലികവാദികൾ തന്നെ എതിർക്കാൻ തുടങ്ങിയെന്ന് ഷെഹ്നാസ് അക്തർ പറഞ്ഞു. സ്ഥിതിഗതികൾ വഷളായി, വീട് ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും കുടുംബത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഞങ്ങൾ നാല് ദിവസം ആശുപത്രിയിൽ കിടന്നു, വിശപ്പും ദാഹവും കൊണ്ട് മല്ലിട്ടു, പക്ഷേ ഒരിക്കലും ധൈര്യം നഷ്ടപ്പെട്ടില്ല.
കുട്ടിക്കാലത്ത് ഗണേശ് പന്തലിൽ പ്രസാദം വാങ്ങാൻ പോയത് മുതൽ ഹിന്ദു കീർത്തനത്തോട് ഇഷ്ടമായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ഹിന്ദു ദൈവങ്ങളുടെ സ്തുതിഗീതങ്ങൾ ആലപിച്ചതിന് താൻ നരകത്തിൽ പോകുമെന്ന് ഇസ്ലാം സമൂഹത്തിലെ ചിലർ ഭീഷണിപ്പെടുത്തി . ഇതിന് മറുപടിയായി, ഞാൻ ഭജന പാടി നരകത്തിലേക്കാണ് പോകുന്നതെങ്കിൽ, സോഷ്യൽ മീഡിയയിൽ ട്രോളുകളും തെറ്റായ കിംവദന്തികളും നിയമനടപടികളും ഒരുക്കുന്ന നിങ്ങൾ ഏത് സ്വർഗത്തിലാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചു.
എന്റെ വ്യക്തിത്വം സൃഷ്ടിച്ചത് ഹിന്ദു മതം മാത്രമാണ്. ഇക്കാരണത്താൽ ഞാൻ എന്റെ പേര് മാറ്റിയില്ല. എന്നെ ഉപദ്രവിച്ചാൽ ഞാൻ നിയമത്തിന്റെ വഴി തേടുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും.ഞാൻ പൂർണ്ണമായും സനാതനിയാണ്, കാവി നിറത്തിലും മികച്ചതൊന്നുമില്ല . ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കുറിച്ച് മാത്രം ചിന്തിക്കുകയും അവരുടെ സ്തുതികൾ ആലപിക്കുകയും ചെയ്യുന്നു.- ഷെഹ്നാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: