Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

സിപിഎമ്മിന്റെ മുന്‍എംപി സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. താന്‍ ഇതിന് മുന്‍പ് ഹിന്ദു പരിവാര്‍ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും സംഘടന തന്നെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. കഴിഞ്ഞ കാല കമ്മ്യൂണിസ്റ്റ് നേതാവായ അനിരുദ്ധന്റെ മകന്‍ കൂടിയാണ് കസ്തൂരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 11:37 pm IST
in Kerala
സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)

തിരുവനന്തപുരം: സിപിഎമ്മിന്റെ മുന്‍എംപി സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. താന്‍ ഇതിന് മുന്‍പ് ഹിന്ദു പരിവാര്‍ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും സംഘടന തന്നെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. കഴിഞ്ഞ കാല കമ്മ്യൂണിസ്റ്റ് നേതാവായ സഖാവ് അനിരുദ്ധന്റെ മകന്‍ കൂടിയാണ് കസ്തൂരി.

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന് സിപിഎം ഉണ്ടായപ്പോള്‍ അതിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അച്ഛനായിരുന്ന സഖാവ് അനിരുദ്ധന്‍ എന്ന് കസ്തൂരി പറയുന്നു.. അന്ന് സിപിഎം വളര്‍ത്താന്‍ ജീവന്‍ പണയപ്പെടുത്തി ഇഎംഎസിന്റെ യോഗങ്ങള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വ്യക്തിയാണ് അനിരുദ്ധന്‍. 2000ല്‍ അമ്മയ്‌ക്ക് ഹൃദ്രോഹം വന്നപ്പോഴാണ് മുംബൈയില്‍ ജോലി ചെയ്തിരുന്ന കസ്തൂരി തിരുവനന്തപുരത്തേക്ക് വന്ന് സ്ഥിരതാമസമാക്കിയത്. വിപ്രോയുടെ ലൈറ്റിംഗ് ഡിവിഷനില്‍ പ്രൊഡക്ട് മാനേജരായി ഇരിക്കുമ്പോഴാണ് രോഗബാധിതയായ അമ്മയെ നോക്കാന്‍ ആ ജോലി വിട്ട് നാട്ടില്‍ വന്നത്. വയസ്സാവുമ്പോള്‍ അച്ഛനെയും അമ്മയെയും നോക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അതിനാണ് താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഐഐടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ പഠിച്ച വ്യക്തിയാണ്.കസ്തൂരി. അവിടെ ഒന്നാം റാങ്കോടെ പാസായി. അവിടെ വെച്ചാണ് ദൈവത്തിന്റെ മഹത്വം എന്താണെന്ന് അറിഞ്ഞത്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നത് സൃഷ്ടിപരമായ ജോലിയാണ്. ഒരു സൃഷ്ടി മനുഷ്യന്റെ ഉള്ളില്‍ നിന്നും പിറക്കണമെങ്കില്‍ ദൈവത്തില്‍ നമ്മുടെ മനസ്സ് പൂര്‍ണ്ണമായും സമര്‍പ്പിച്ചാല്‍ മാത്രമേ അത് പിറക്കൂ. അത് താന്‍ ബോംബെ ഐഐടിയില്‍ വെച്ച് നേരിട്ട് മനസ്സിലാക്കിയെന്നും കസ്തൂരി പറയുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ പഠിക്കുമ്പോള്‍ ദൈവാനുഗ്രഹം എന്തെന്ന് അനുഭവിച്ചറിഞ്ഞുവെന്ന് കഴിഞ്ഞ കാല കമ്മ്യൂണിസ്റ്റിന്റെ മകനായ കസ്തൂരി പറയുന്നു.

ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ജോലിയുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ടെന്നും ജീവിതം നേരിട്ടറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മനുഷ്യന്‍ എന്ന നിലയിലാണ് മുംബൈയില്‍ ജീവിച്ചത്. അധ്യാപകരെ കണ്ടാല്‍ മുണ്ടഴിച്ചിടണമെന്നും ബഹുമാനിക്കണമെന്നും കടുത്ത കമ്മ്യൂണിസ്റ്റായിരുന്ന അച്ഛന്‍ അനിരുദ്ധന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അനിരുദ്ധ് പറയുന്നു.

തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഒരു ഗോശാല പണിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താനും ഭാര്യയും ദിവസങ്ങളോളം നിന്നാണ് ഗോശാല പണിയുന്നത്. ഇതോടെയാണ് ഹൈന്ദവ സംഘടനകള്‍ തന്റെ ശ്രദ്ധിക്കുന്നത്.

തിരുവനന്തപുരത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം ഇല്ലാതാക്കണമെന്നത് ലക്ഷ്യമാണ്. ഈ വെള്ളപ്പൊക്കത്തിന് കാരണം വെള്ളം നഗരത്തില്‍ നിന്നും കടലിലേക്ക് ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പലരും മാലിന്യം കൊണ്ടിടുന്നതാണെന്ന് കസ്തൂരി പറയുന്നു. എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇതിന് പരിഹാരം കാണണം എന്നത് തന്റെ സ്വപ്നമാണ്. ഇതിന് ഹിന്ദു ഐക്യവേദി മുഴുവന്‍ പിന്തുണയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ മാനസികപ്പൊരുത്തമാണ് ഹിന്ദു ഐക്യവേദിയുടെ ജില്ലാ ഭാരവാഹിത്വം ഏറ്റെടുക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ഏറ്റെടുക്കാന്‍ കാരണമായതെന്നും കസ്തൂരി പറഞ്ഞു.

ഇ-ടോയ് ലറ്റ് എന്ന പ്രോഡക്ട് ഡിസൈന്‍ ചെയ്തത് താനാണെന്നും കസ്തൂരി പറയുന്നു. അത് മിലിന്‍റ ബില്‍ ഗേറ്റ്സിന്റെ സാമൂഹ്യവികസനപദ്ധതിയുടെ ഭാഗമായി വന്ന ഒരു പദ്ധതിയാണ്. ഒരു തപസ്സായി എടുത്ത് രാപ്പകലില്ലാതെ ജോലി ചെയ്ത് ഇ ടോയ്ലറ്റ് ഡിസൈനും പ്രോട്ടോടൈപ്പും ഉണ്ടാക്കി. തിരുവനന്തപുരം നഗരത്തില്‍ പൊതു സ്ഥലങ്ങളില്‍ ചെറിയ ഒരു സ്ഥലമുണ്ടെങ്കില്‍ അവിടെ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഇ-ടോയ്ലറ്റ് ഡിസൈന്‍ ചെയ്തത്. പക്ഷെ കൃത്യമായി കേരളത്തിലെ സര്‍ക്കാര്‍ അത് നടപ്പിലാക്കാത്തത് കൊണ്ട് പരാജയപ്പെട്ടു. ഈ പദ്ധതിയിലും ഹിന്ദു ഐക്യവേദിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1999ല്‍ ചിറയിന്‍ കീഴില്‍ നിന്നും 2009ലും 2014ലും ആറ്റിങ്ങള്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട ജ്യേഷ്ഠന്‍ എ സമ്പത്ത് 2019ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് തോറ്റു. രണ്ട് രാഷ്‌ട്രീയ ധ്രുവങ്ങളിലേക്ക് പോകുമ്പോഴും ജ്യേഷ്ഠന്‍ സമ്പത്തും അനുജന്‍ കസ്തൂരിയും അടുത്തടുത്താണ് വീട് വെച്ചിരിക്കുന്നത്.

Tags: HindutvapoliticsHinduAikyaVedicpimKasturiAniruddhKasthuriAniruhASampathCPIMLeaderASampathCPIMLeaderAniruddhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.