പെരുമ്പാവൂർ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. നോർത്ത് പറവൂർ ചെറിയപല്ലംതുരുത്ത് കരയിൽ, അരയൻമട്ട് വീട്ടിൽ നന്ദു ഗോപാൽ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, എസ് സതീശ് ബിനോ ആണ് ഉത്തരവിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം എൽപിക്കൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, മയക്ക് മരുന്ന് കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ നവംബറിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: