ആലുവ : വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ. മേക്കാട് തുരുത്തിശേരി തൈവളപ്പിൽ ആകാശ് സതീശൻ (27) നെയാണ് നെടുമ്പാശേരി പോലീസും, പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് 3.600 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഓൺലൈൻ ഭക്ഷ്യ വിതരണക്കമ്പനിയുടെ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രത്യേക സ്ഥലങ്ങളിലെത്തി കഞ്ചാവ് കൈമാറുകയാണ് ചെയ്യുന്നത്. ഇയാൾ കഞ്ചാവ് സ്ഥിരമായി വാങ്ങുന്ന ഇടങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകാരെക്കുറിച്ചും അന്വേഷിച്ചുവരുന്നു. ഈ മേഖലയിലെ കഞ്ചാവ് വിൽപ്പനയെക്കുറിച്ച് ഉറപ്പ് @ സ്ക്കൂൾ പദ്ധതയിലേക്ക് പരാതി ലഭിച്ചിരുന്നു.
തുടർന്ന് ഈ പ്രദേശങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ സാബുജി മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: