India

മികച്ച പലിശനിരക്ക് നല്‍കുന്ന എസ്ബിഐ അമൃതവൃഷ്ഠി ; മാര്‍ച്ച് 31 വരെ നിക്ഷേപിക്കാം; കുറഞ്ഞ തുക ആയിരം രൂപ

ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പദ്ധതിയായ അമൃതവൃഷ്ടി പദ്ധതിയില്‍ ആയിരം രൂപ മൂതല്‍ നിക്ഷേപിക്കാം. മാര്‍ച്ച് 31 വരെയാണ് കാലാവധി.

Published by

മുംബൈ: ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പദ്ധതിയായ അമൃതവൃഷ്ടി പദ്ധതിയില്‍ ആയിരം രൂപ മൂതല്‍ നിക്ഷേപിക്കാം. മാര്‍ച്ച് 31 വരെയാണ് കാലാവധി.

444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് പ്രതിവർഷം 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള പലിശ 7.75% ആണ്. മറ്റൊരു പ്രത്യേകത, ഈ സ്കീമിൽ നിക്ഷേപകർക്ക് അവരുടെ എഫ് ഡി യിൽ നിന്ന് വായ്പയെടുക്കാം എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പ്രവാസികളായ ഇന്ത്യക്കാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്.

അകാല പിൻവലിക്കലുകൾ നടത്തുകയാണെങ്കിൽ പിഴ നൽകേണ്ടതായി വരും. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 444 ദിവസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ ചെറിയ പിഴ നൽകേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴ.നൽകേണ്ടതായി വരും. 5 ലക്ഷം രൂപയ്‌ക്ക് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾ: 1% പിഴ.നല്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by