പാലക്കാട്: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ പരിശോധന സംഘവും സംയുക്തമായി വാളയാര്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ 1,91,99,500 രൂപയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി അര്‍ജുന്‍, പോരാമ്പ്ര സ്വദേശി പ്രസില്‍ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു പണം.
വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാര്‍ പോലീസും, സബ്് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വാളയാര്‍ ബോര്‍ഡര്‍ ചെക്കിങ് സംഘവും, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി പണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: