പാലക്കാട്: അസംഘടിത മേഖലയില്‍ 40 വയസിന് താഴെയുള്ളര്‍ ഏതെങ്കിലും പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാകണമെന്ന് കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ പദ്ധതി (പിഎംഎസ്വൈഎം), നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്‌സ് (എന്‍പിഎസ്) പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനെ കുറിച്ചുള്ള അവബോധം താഴെത്തട്ടിലേക്കുവരെ എത്തിക്കാന്‍ കഴിയണം. ബ്ലോക്ക്, താലൂക്ക്, പഞ്ചായത്ത്തലത്തിലും ഇത്തരം പ്രോഗ്രാമുകളും ക്യാമ്പുകളും സംഘടിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
കോമണ്‍ സര്‍വീസ് സെന്ററില്‍ അപേക്ഷ നല്‍കുന്നതിന് ക്യാമ്പുകളും കാമ്പെയ്‌നുകളും ആരംഭിക്കണം. അസംഘടിത മേഖലയാണെങ്കിലും നിരവധി യൂണിയനുകളും അസോസിയേഷനുകളും ഉള്ളതാണ് കേരളത്തിന്റെ ശക്തിയെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോസ്മെന്റ്) കെ.എം. സുനില്‍ അധ്യക്ഷത വഹിച്ചു. കോമണ്‍ സര്‍വീസ് സെന്റര്‍ ജില്ലാ മാനേജര്‍ കെ. ഖാലിദ് മുഹ്‌സിന്‍ വിഷയാവതരണം നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) പി.എസ്. അനില്‍ സാം, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എം.പി. പ്രഭാത്, രാഷ്‌ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: