കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ പറിച്ചെടുക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി മൂന്നു പേർക്ക് പരുക്ക് കോഴിക്കോട് താമരശ്ശേരി അമ്പായത്ത് ചൊവ്വാഴ്ച പുലർച്ചെ 5 മണിക്കാണ് സംഭവം. പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ്കുമാർ അറമുക്ക് ഗഫൂർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്.
രണ്ടു പേർ കാറിലും ഒരാൾ സ്കൂട്ടറിലും സഞ്ചരിക്കുന്നതിനിടെയാണ് മാങ്ങ കണ്ട് വണ്ടി നിർത്തിയത്. ഗഫൂറിന്റെ നില ഗുരുതരമാണ്. കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നു മൂന്നു പേരും. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് മൂവരെയും ഇടിച്ചത്.
ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തുകയായിരുന്നു. അപകടമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: