കാസര്‍കോട്: ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ മലയാളികളടക്കം ജോലി ചെയ്യുന്ന ചരക്കുകപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയതായി വിവരം. ബേക്കല്‍ പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവന്‍ (35) അടക്കമുള്ള സംഘത്തെയാണ് റാഞ്ചിയത്.
കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയവരില്‍ ഒരു എറണാകുളം സ്വദേശിയും ഉണ്ടെന്നറിയുന്നു. കഴിഞ്ഞ 17ന് രാത്രിയാണ് കപ്പല്‍ റാഞ്ചിയതായി പനാമയിലെ വിറ്റൂ റിവര്‍ കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചത്. 18 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഇവരില്‍ ഏഴ് ഭാരതീയരടക്കം പത്തുപേരെയാണ് തടവിലാക്കിയത്. മുംബൈ ആസ്ഥാനമായ മേരിടെക്ക് ടാങ്കര്‍ മാനേജ്‌മെന്റിന്റേതാണ് ചരക്ക് കപ്പല്‍. റാഞ്ചികളുമായി കപ്പല്‍ കമ്പനി സംസാരിക്കുന്നുണ്ട്. ബന്ദികള്‍ സുരക്ഷിതരെന്നാണ് വിവരം. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: