ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളിൽ തന്റേതായ ഇടംനിലനിർത്തിയ ഷീല എപ്പോഴും പൊതുവേദികളിലും മറ്റും സജീവമാണ്. ഇനി നിറവേറ്റാൻ സ്വപ്നങ്ങളൊന്നും ഇല്ലെന്നും വിൽപ്പത്രം തയ്യാറാണെന്നും താരം പറഞ്ഞു.
കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം താൻ ചെയ്തിട്ടുണ്ടെന്ന് ഷീല പറഞ്ഞു. ഒരിക്കലും തന്നെ മറക്കരുതെന്നും പിറന്നാൾ ദിനത്തിൽ മലയാളികളോടായി ഷീലാമ്മ പറഞ്ഞു. ഞാൻ എന്റെ 25 വയസിൽ തന്നെ വിൽപ്പത്രം എഴുതി. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞാൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മരിച്ചാൽ പൊതുവെ കുഴിച്ചിടുകയാണ് ചെയ്യാറുള്ളത്. പക്ഷെ എന്നെ ദഹിപ്പിച്ചാൽ മതി. ശേഷം ആ ഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം. അങ്ങനൊരു വിൽ ഞാൻ എഴുതിവെച്ചിട്ടുണ്ട്.
മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസയും അറിയിച്ചു. ‘എമ്പുരാൻ നന്നായി തിയറ്ററുകളിൽ ഓടണം. കാരണം ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്. പടങ്ങൾ ഓടിയാലെ ഒരുപാട് പേർക്ക് ജോലി കിട്ടത്തുള്ളൂ. നൂറ് കണക്കിന് പേർക്കാൻ ജോലി കിട്ടുന്നത്. പ്രേമലു ഒക്കെ എന്ത് രസമായിട്ടാണ് ഓടിയത്’, എന്നും ഷീല കൂട്ടിച്ചേർത്തു.
എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആഗ്രഹം ഇല്ലാത്തത്. ആണുങ്ങൾക്ക് അത്രയും ഉണ്ടോയെന്ന് അറിയില്ല. പക്ഷെ പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രം ധരിക്കണം, ആഭരണം ധരിക്കണം എന്നൊക്കെയാണെന്നും ഷീല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: