Kerala

വീട്ടിലിരുന്നു ലഹരി ഉപയോ​ഗം: വിലക്കിയതിന് അമ്മയെ ക്രൂരമായി മർദിച്ച് മകനും പെൺ‌സുഹൃത്തും

Published by

തിരുവനന്തപുരം: അമ്പത്തേഴുകാരിയായ വീട്ടമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്‌ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനും പെൺസുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോ​ഗിച്ചത് ചോദ്യം ചെയ്തതാണ് വീട്ടമ്മക്ക് നേരേ ആക്രമണത്തിന് കാരണമായത്. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിനി മെഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് ക്രൂരമായി ആക്രമിച്ചത്. മെഴ്സിയുടെ മകൻ അനൂപ്(​23) പത്തനംതിട്ട സ്വ​ദേശിനി സം​ഗീത ദാസ് എന്നിവരാണ് മെഴ്സിയെ മർദ്ദിച്ചത്.

നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു യുവാവിന്റെയും യുവതിയുടെയും പരാക്രമം. അനൂപും സംഗീതയും മെഴ്‌സിയെ മർദ്ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

വെൽഡിങ് തൊഴിലാളിയാണ് അനൂപ്. പത്തനംതിട്ട സ്വദേശി സംഗീത ദാസ് കുറച്ചു ദിവസം മുമ്പാണ് ഇയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മേഴ്‌സിയെ അനൂപും സംഗീതയും റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നിൽ വച്ചാണ് മർദിച്ചത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നൽകി. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by