Kerala

നിത്യചൈതന്യ യതിയ്‌ക്ക് മുന്‍പില്‍ വരെ മാപ്പ് പറയാത്ത മൈത്രേയന്‍ ആദ്യമായി മാപ്പ് പറഞ്ഞു; പൃഥ്വിരാജിന് മുന്‍പില്‍

സാമൂഹ്യനിരീക്ഷകനായ മൈത്രേയന്‍ പൊതുവേ ഔദ്ധത്യം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാല്‍ തന്‍റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാറുണ്ട്. പണ്ട് ഗുരുവായിരുന്ന നിത്യചൈതന്യയതിയെ വരെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതില്‍ പരിതപിച്ചിട്ടില്ല.

Published by

തിരുവനന്തപുരം: സാമൂഹ്യനിരീക്ഷകനായ മൈത്രേയന്‍ പൊതുവേ ഔദ്ധത്യം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാറുണ്ട്. പണ്ട് ഗുരുവായിരുന്ന നിത്യചൈതന്യയതിയെ വരെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതില്‍ പരിതപിച്ചിട്ടില്ല. ‘ഗുരുനിത്യചൈതന്യ യതിക്ക് ഖേദപൂര്‍വ്വം ‘ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ചര്‍ച്ചകളിലും എല്ലാവരേയും അടക്കിഭരിയ്‌ക്കുന്ന, ആര്‍ക്കുമുന്നിലും ചര്‍ച്ചകളില്‍ തോറ്റുകൊടുക്കാത്ത പ്രകൃതമുള്ള മൈത്രേയന്‍ പക്ഷെ ആദ്യമായി തോറ്റു.

അങ്ങിനെ ഒരു വ്യക്തി കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജിന് മുന്‍പില്‍ തനിക്ക് തെറ്റുപറ്റി എന്ന് ഏറ്റു പറഞ്ഞു. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ടില്ല എന്നും ലൂസിഫര്‍ രണ്ടാം ഭാഗം തിയറ്ററില്‍ കാണാന്‍ താന്‍ പോകില്ലെന്നുമുള്ള മൈത്രേയന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

ഇതോടെ മൈത്രേയന് മേല്‍ വന്‍സമ്മര്‍ദ്ദമുണ്ടായി എന്ന് പറയുന്നു. കാരണം 140 കോടിക്ക് മുകളില്‍ ചെലവ് ചെയ്ത് എടുത്ത ചിത്രമാണ് എമ്പുരാന്‍. അതേക്കുറിച്ചുള്ള നെഗറ്റീവ് കമന്‍റുകള്‍ പടം റിലീസ് ചെയ്യുന്ന വേളയില്‍ ഉണ്ടായാല്‍ പ്രശ്നമാണ്. അതുകൊണ്ടാണ് മൈത്രേയന് നിഷേധിക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദമുണ്ടായത്. . അതേ തുടര്‍ന്ന് പൃഥ്വിരാജിനോട് തന്റെ പ്രസ്താവനയ്‌ക്ക് നിരുപാധികം മൈത്രേയന്‍ മാപ്പിരക്കുകയായിരുന്നു. ഒരു പക്ഷെ സിനിമ ഇന്‍ഡസ്ട്രിയല്‍ മകള്‍ കനി കൂടി ഉള്ളതിനാലാകം ഈ മാപ്പിരക്കല്‍ എന്നും ചിലര്‍ പ്രതികരിക്കുന്നു.

താന്‍ ഒരു യൂട്യൂബ് ചാനലുകാരുമായി സംസാരിച്ചപ്പോള്‍ കാഷ്വലായി പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞത് അവര്‍ ഒരു കാര്‍ഡ് രൂപത്തിലാക്കി പ്രചരിപ്പിക്കുകയായിരുന്നെന്നും താന്‍ യുട്യൂബ് ചാനലുകാരുടെ മുന്‍പില്‍ വടിയായി മാറിയതാണെന്നും മൈത്രേയന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക