തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം. അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു . മാറ്റംകൊണ്ടുവരലാണ് ദൗത്യം. ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി, അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇന്നത്തെ നിലയിലേക്ക് എത്തിയത് എത്രയോ പേരുടെ പരിശ്രമ ഫലമായാണ്. കെ ജി മാരാര്‍ജി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവര്‍ കഠിനാധ്വാനമാണ് പാര്‍ട്ടിയെ ഇവിടെ വരെയെത്തിച്ചത്. ബലിദാനികളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ത്യാഗം നമുക്കൊരിക്കലും മറക്കാനാവില്ല.ബിജെപിയുടെ വോട്ട് വിഹിതം 19 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തി രാഷ്‌ട്രീയ വിജയം നേടേണ്ടതുണ്ട്
സംസ്ഥാനം വളരണമെങ്കില്‍ സംരംഭങ്ങള്‍ ഉയരണം. അവസരങ്ങളുള്ള സ്ഥലത്തേക്ക് മാത്രമേ യുവാക്കള്‍ പോകൂ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ബിജെപിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: