ഒരു ഭ്രാന്തന്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തന്റെ കയ്യിൽ കിട്ടുകയും അയാൾ ആ ക്യാമറയിൽ തന്റെ ചുറ്റുമുള്ള സംഗതികൾ പകർത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.
രാജസ്ഥാൻ, കർണ്ണാടക, നവാഡ, മൈസൂർ, സീപ്സ്റ്റോൺ, യുഎഫ്എംസി (UFMC) ദുബായ് തുടങ്ങിയ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ) തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്.
വരാഹ് പ്രൊഡക്ഷൻസിന്റെയും ഇൻ്റിപെൻഡൻ്റ് സിനിമ ബോക്സിന്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനിൽ പുന്നക്കാടാണ്. വിവിധ ചലച്ചിത്രമേളകളിൽ നിന്നും മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം പുരസ്ക്കാരങ്ങൾ സുനിൽ ഇതിനോടകം നേടിയെടുത്തു. ടി സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ അവതരണം തീർത്തും റിയലിസ്റ്റിക് ആയതിനാൽ പശ്ചാത്തല സംഗീതമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിൽ സൗണ്ട് എഫക്ട്സിനു വളരെ പ്രാധാന്യമുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവ്വഹിച്ച ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ്, നൈജീരിയയിൽ നടന്ന നേലസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ലഭിച്ചിരുന്നു.
സ്റ്റുഡിയോ – എസ് വി പ്രൊഡക്ഷൻസ്, ബ്രോഡ് ലാൻഡ് അറ്റ്മോസ്, സൗണ്ട് എഞ്ചിനീയർ – എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ് ആൻഡ് ഡിസൈൻ – ശ്രീ വിഷ്ണു ജെ എസ്, ഡബ്ബിങ് ആർടിസ്റ്റ് – രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസർ – ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ – ഇൻഡിപെൻഡന്റ് സിനിമ ബോക്സ്, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം – ദി ഫിലിം ക്ലബ്, സെക്കന്റ് യൂണിറ്റ് ക്യാമറ ആൻഡ് സ്റ്റിൽസ് – ദിപിൻ എ വി, പബ്ലിസിറ്റി ഡിസൈൻ – പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ – ജിജേഷ് സുകുമാർ, കോ- ട്രെയിനർ -ബിജോയ്, പിആർഓ – മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ ………
പ്രതികരിക്കാൻ ഇവിടെ എഴുതുക: