തൃശൂർ ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിൽ നടന്ന നോമ്പ് തുറയിൽ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മസ്ജിദിലെത്തിയ അദ്ദേഹം വിശ്വാസികളുമായി സ്നേഹസംഭാഷണം നടത്തിയതിനുശേഷമാണ് നോമ്പ് കഞ്ഞി കുടിച്ച് മടങ്ങിയത്. ഇതിനിടയിൽ തന്നെ സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിക്കുന്ന രീതി സോഷ്യൽ മീഡിയയിൽ ചർച്ചയായി. തനിക്ക് ലഭിച്ച നോമ്പ് കഞ്ഞിയും പഴവർഗങ്ങളും ഒരു തരി പോലും പാഴാക്കാതെയാണ് സുരേഷ് ഗോപി കഴിച്ചത്.
നേരത്തെ തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി നോമ്പ് തുറയ്‌ക്ക് കഞ്ഞികുടിച്ച രീതി അഭിനയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരിഹസിച്ചിരുന്നു. അതിന് ചുട്ട മറുപടിയും അദ്ദേഹം കൊടുത്തിരുന്നു.
തനിക്ക് ബിസ്മി ചൊല്ലാൻ അറിയാമെന്നും പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: