നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേയ് 13 രാവിലെ 10 മുതല്‍ ഒരുമണിവരെ ദേശീയതലത്തില്‍ നടത്തുന്ന ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിന് (ബെറ്റ് 2025) മാര്‍ച്ച് 28 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനില്‍ http://dbtbet2025.ntaonline.in- ല്‍ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.nta.ac.in ല്‍ ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
അപേക്ഷാ ഫീസ് ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1300 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 650 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ/വാലറ്റ് വഴി ഫീസ് അടയ്‌ക്കാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങളും ‘ബെറ്റ് 2025’ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ വിശദാംശങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുെണ്ടങ്കില്‍ തിരുത്തുന്നതിന് മാര്‍ച്ച് 30, 31 തീയതികളില്‍ അവസരം ലഭിക്കും.
ഭാരത പൗന്മാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇനി പറയുന്ന യോഗ്യതയുണ്ടായിരിക്കണം. ബയോടെക്‌നോളജി, ലൈഫ് സയന്‍സ് (ബയോമെഡിക്കല്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോളജി, ബയോഫിസിക്‌സ്, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടേണല്‍ ബയോകെമിസ്ട്രി, ജനിറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി മുതലായവ)/അനുബന്ധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 55% മതി/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാച്ചിലേഴ്‌സ്/മാസ്‌റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംടെക് ബിരുദമെടുത്തിരിക്കണം. അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രായപരിധി 28 വയസ്. വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഇളവ് ലഭിക്കും.
‘ബെറ്റ് 2025’ ല്‍ യോഗ്യത നേടുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് രണ്ട് കാറ്റഗറികളില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. കാറ്റഗറി ഒന്നിലെ മെരിറ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ത്യയിലെ സര്‍വ്വകലാശാല/സ്ഥാപനങ്ങളില്‍നിന്നും ഫെലോഷിപ്പ് നേടി ഗവേഷണ പഠനം നടത്താം. കാറ്റഗറി 2 ലെ മെരിറ്റ് ലിസ്റ്റിലുള്ളവര്‍ക്ക് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന േപ്രാജക്ടുകളില്‍ ഫെലോഷിപ്പോടുകൂടി റിസര്‍ച്ച് ഫെലോകളാവാനും പിഎച്ച്ഡി പ്രവേശനത്തിനും അര്‍ഹതയുണ്ടായിരിക്കും. ബയോടെക്‌നോളജി, ലൈഫ് സയന്‍സ് മേഖലകളാണ് ഗവേഷണ പഠനം നടത്താവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: