കൊച്ചി: വൈക്കം സത്യഗ്രഹത്തെ ചരിത്രപരമായി വിലയിരുത്തുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടുവെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. പ്രമുഖ വ്യവസായിയും എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന് ചെയര്‍മാനുമായ കെ.കെ. കര്‍ണനെക്കുറിച്ച് ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എന്‍.പി. സജീവ് എഴുതിയ കര്‍ണപര്‍വം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പ്രസ്ഥാനത്തിന്റെ ചിന്താധാരകളെ ഹനീഭവിക്കുകയാണ്. വൈക്കം സത്യഗ്രഹത്തിന് നിദാനമായത് ശ്രീനാരായണ ഗുരുദേവന്റെ സന്ദര്‍ശനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ദി റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓള് ഇന്ത്യ റൈസ് മില്ലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടാര്സെ സൈനി അധ്യക്ഷനായി. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ദി റൈസ് ആന്‍ഡ് റൈസ് ഓഫ് കര്ണന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് പ്രകാശനം ചെയ്തു.
ജസ്റ്റിസ് കെ. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ആലുവ അദൈ്വതാശ്രമം അധ്യക്ഷന്‍ സ്വാമി ധര്‍മ്മചൈതന്യ, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, പൗര്‍ണമിക്കാവ് ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രന്, എംഎല്‍എമാരായ റോജി. എം. ജോണ്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കേരള റൈസ് മല് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി വര്‍ക്കി പീറ്റര്‍, എം.പി. സദാനന്ദന്, കെ.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി.സജീവ് പുസ്തക പരിചയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: