India

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചാൽ രണ്ടര ഏക്കർ ഭൂമിയും 11 ലക്ഷം രൂപയും നൽകും ; മുഗൾ അക്രമണകാരിയെ പൂജിക്കുന്നവരെ ചെരുപ്പിനടിക്കണമെന്നും ശിവസേന നേതാവ്

നാഗ്പൂരിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിന് ശേഷമാണ് യുപിയിലെ മുതിർന്ന ശിവസേന നേതാവിൻ്റെ രൂക്ഷമായ പ്രതികരണം വന്നിരിക്കുന്നത്

Published by

മുസാഫർനഗർ : മുഗൾ ആക്രമണകാരിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചാൽ രണ്ടര ഏക്കർ സ്ഥലവും 11 ലക്ഷം രൂപയും നൽകുമെന്ന് ശിവസേന മുസാഫർനഗർ ജില്ലാ പ്രസിഡന്റ് ബിട്ടു സിഖേദ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാനായി ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് ഒരു നിവേദനവും അദ്ദേഹം സമർപ്പിച്ചു.

ഔറംഗസേബിനെ പിന്തുണച്ചവരെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച സിഖേദ പറഞ്ഞു. രാജ്യത്തെ എല്ലാ മുഗളന്മാരുടെയും ശവകുടീരങ്ങളും അവരുടെ നാമധേയ ഫലകങ്ങളും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഗ്പൂരിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം വന്നിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക