ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരണ വിവരം വലിയ ദുഖമുണ്ടാക്കിയതായും പരിഹരിക്കാനാവാത്ത നഷ്ടമാണ് അഹല്യാ ശങ്കറിന്റെ നിര്യാണം മൂലമുണ്ടായിരിക്കുന്നതെന്നും മകന്‍ സലില്‍ ശങ്കറിന് അയച്ച അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പൊതുജീവിത കാലത്ത് നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു അഹല്യാ ശങ്കറിന്റേതെന്ന് മോദി അനുസ്മരിച്ചു. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അഹല്യാ ശങ്കര്‍ നിലകൊണ്ടു. ദേശീയ സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ ചുമതലകള്‍ സമര്‍ത്ഥമായി നിര്‍വഹിച്ചു. പരിചയപ്പെട്ടവരൊന്നും ഒരിക്കലും മറക്കില്ലാത്ത സ്വഭാവമായിരുന്നു അഹല്യാ ശങ്കറിന്റേത്. പൊതുപ്രവര്‍ത്തനം നടത്തുന്ന നിരവധി സ്ത്രീകള്‍ക്ക് അവര്‍ മാതൃകയും പ്രേരണയുമായി. അഹല്യാ ശങ്കറിന്റെ വിയോഗത്തെ തുടര്‍ന്ന് ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സന്ദേശത്തില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: