ന്യൂദല്‍ഹി: 2025ല്‍ തന്നെ ഇന്ത്യ ജപ്പാനെ വെട്ടിച്ച് ലോകത്തിലെ നാലാമത്തെ സമ്പദ്ഘടനയായി മാറുമെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യ നിധി). ഇന്ത്യയുടെ ജിഡിപി 2025ല്‍ തന്നെ 4.3 ലക്ഷം കോടി ഡോളര്‍ ആയി മാറുമെന്നും ഐഎംഎഫ് പറയുന്നു.
2015ല്‍ വെറും 2.4 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു ഇന്ത്യയുടെ ജിഡിപി. വെറും പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനം വര്‍ധിച്ച് 4.3 ലക്ഷം കോടി ഡോളര്‍ ആയി മാറിയെന്നും ഐഎംഎഫ് പറയുന്നു. ഇതോടെ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് ശക്തിയായ ഇന്ത്യ 2025ല്‍ തന്നെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറും. യുഎസ്. ചൈന, ജര്‍മ്മനി, ജപ്പാന്, ഇന്ത്യ എന്നിങ്ങനെയാണ് ലോകത്തിലെ സാമ്പത്തിക ശക്തികളുടെ യഥാക്രമപ്പട്ടിക.
2027ല്‍ ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ഐഎംഎഫ് പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ 2028ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഫിച്ച് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിന് സമാനമായ ഐഎംഎഫിന്റെ പ്രവചനം എത്തിയത്. പക്ഷെ ഇന്ത്യയുടെ മൂന്നാമത്തെ ലോകസമ്പദ് ശക്തി എന്ന നേട്ടം ഒരു വര്‍ഷം മുന്‍പേ 2027ല്‍ തന്നെ കൈവരിക്കാനാകുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: