ന്യൂഡൽഹി : പ്രതികാരം പഠിപ്പിക്കാത്ത മതമാണ് സനാതനധർമ്മമെന്ന് സ്വാമി ചിദാനന്ദ സരസ്വതി . ഇന്ത്യ ടിവിയുടെ ‘സത്യ സനാതന കോൺക്ലേവ്’ എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സ്വാമി ചിദാനന്ദ് സരസ്വതി . മനുഷ്യരാശിയെ വിഭജിക്കുന്നതിനുപകരം ഒന്നിപ്പിക്കുന്ന ശക്തിയാണ് സനാതനധർമ്മമെന്നും സ്വാമി ചിദാനന്ദ സരസ്വതി പറഞ്ഞു.
“മഹാ കുംഭമേളയിൽ സനാതന ധർമ്മത്തിന്റെ ശക്തി പ്രകടമായിരുന്നു. മഹത്തായ ആത്മീയ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ ഐക്യത്തോടെ ഒത്തുചേർന്നു. മഹാ കുംഭയ്‌ക്കെത്തിയ ഭക്തരിൽ 80 ശതമാനത്തിലധികവും യുവാക്കളായിരുന്നു. ഇത് യുവതലമുറയിൽ വളർന്നുവരുന്ന ആത്മീയ ചായ്‌വിനെ സൂചിപ്പിക്കുന്നു. സനാതന ധർമ്മം അക്രമമോ പ്രതികാരമോ പഠിപ്പിക്കുന്നില്ല, മറിച്ച് സ്വയം പരിവർത്തനത്തെയും കൂട്ടായ പുരോഗതിയെയും പ്രോത്സാഹിപ്പിക്കുന്നു . സനാതന സംസ്കാരം മറ്റുള്ളവരെ അക്രമത്തിലേയ്‌ക്ക് തള്ളിവിടുന്നതിനെക്കുറിച്ചല്ല. അത് ആരെയും ദ്രോഹിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്.
അത് സ്വയം മാറ്റം പഠിപ്പിക്കുന്നു, സ്നേഹം പഠിപ്പിക്കുന്നു. അത് അക്രമമല്ല മറിച്ച് കരുണയാണ് പഠിപ്പിക്കുന്നത്. നരേന്ദ്ര മോദിയെ പോലുള്ള നേതാക്കൾ ശുചിത്വ തൊഴിലാളികളുടെ പാദങ്ങൾ കഴുകി , യോഗി ആദിത്യനാഥ് അവരെ ആദരിച്ചു. ഇതൊക്കെ സനാതന മൂല്യങ്ങളുടെ യഥാർത്ഥ രൂപങ്ങളാണ് . – സ്വാമി ചിദാനന്ദ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: