കോട്ടയം: കാന്‍സര്‍ ബാധിച്ചവരുടെ വീടുകളില്‍ നിന്ന് വിവാഹം കഴിക്കാമോ? കോട്ടയം കാരിത്താസ് ആശുപത്രിയിലെ കാന്‍സര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോജോ വി ജോസഫ് ആണ് ഏറെക്കാലമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ ആശങ്കയ്‌ക്ക് മറുപടി നല്‍കുന്നത്. കാന്‍സര്‍ ചികിത്സാരംഗത്ത് കാല്‍ നൂറ്റാണ്ടു പിന്നിടുന്ന, 20,000 ശസ്ത്രക്രിയകള്‍ നടത്തിയ
ഡോ. ജോജോയെ കോട്ടയം പൗരാവലി ആദരിച്ചിരുന്നു. ഈ സമ്മേളനത്തില്‍ വച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയും സമ്മേളനത്തില്‍ പങ്കെടുത്തു. ഒരു കാന്‍സര്‍ സര്‍ജന്റെ കുറിപ്പുകള്‍ എന്ന ഡോക്ടറുടെ പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ഈ ചടങ്ങില്‍ സംബന്ധിക്കവെയാണ് ഒട്ടേറെപ്പര്‍ ഇദ്ദേഹത്തോട് ഈ സംശയം ഉന്നയിച്ചത്. കാന്‍സര്‍ പാരമ്പര്യ രോഗമല്ലെന്നാണ് ഡോക്ടര്‍ ഇതിനു നല്‍കിയ മറുപടി. പലരും വിവാഹ ആലോചന നടക്കുമ്പോള്‍ ക്യാന്‍സര്‍ രോഗമുള്ള വീടുകളില്‍ നിന്ന് വേണോ എന്ന് ചോദിക്കാറുണ്ട്. പാരമ്പര്യമായി കാന്‍സര്‍ വരുമെന്നതിന് തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പഞ്ചസാര ഉപേക്ഷിച്ചാല്‍ ക്യാന്‍സര്‍ മാറും, മൊബൈല്‍ ഫോണ്‍ ക്യാന്‍സറിന് ഇടയാക്കും തുടങ്ങിയ അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് ഇസ് ന്യൂ സ്‌മോക്കിംഗ് എന്ന പുതിയ പ്രയോഗം ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്‌ക്കുന്നുണ്ട്. മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നതിനെപ്പറ്റിയാണ് ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: