കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ യുവാവ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മയും അറസ്റ്റിലായി. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ രണ്ടു വര്‍ഷത്തിലധികം പീഡിപ്പിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ അയ്യമ്പുഴ കട്ടിംഗ് മഠത്തില്‍ പറമ്പില്‍ ധനേഷ് കുമാറിനെ (38) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സുഹൃത്ത് ധനേഷ്‌കുമാര്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്നതിന് തെളിവു ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സഹപാഠികളും ക്ലാസ് ടീച്ചറും നല്‍കിയ മൊഴി ഇതു സാധൂകരിക്കുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ രഹസ്യമൊഴിയും പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയോടെയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ സഹപാഠിക്ക് എഴുതിയ കുറിപ്പില്‍ നിന്നാണ് പീഡന വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: