തിരുവനന്തപുരം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിന് അനന്തപുരിയില്‍ വന്‍ വരവേല്‍പ്പ്. പൗരസമിതി ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിനെ വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും വേദ മന്ത്ര ഉച്ചാരണങ്ങളോടെയും അകമ്പടിയോടെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വേദിയിലേക്ക് പൗരസമിതി ഭാരവാഹികള്‍ ആനയിച്ചു.
സംന്യാസിമാരടക്കം നൂറ് കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഉച്ചയോടുകൂടി കോട്ടയ്‌ക്കകം ലെവിഹാള്‍ ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. മറ്റ് ജില്ലകളില്‍ നിന്നും സ്വാമിയെ കാണാനും അനുഗ്രഹം വാങ്ങാനുമായി നിരവധി പേര്‍ എത്തിയിരുന്നു. നിരവധി പേര്‍ പാദ നമസ്‌ക്കാരം നടത്തി അനുഗ്രഹം വാങ്ങി. പൂജാ പുഷ്പങ്ങളും മധുരപലഹാരങ്ങളും സ്വാമിക്ക് കാഴ്ചവച്ചു. കഴിഞ്ഞ ദിവസം എത്തിയ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിനെ രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ രാവിലെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ മഹാമണ്ഡലേശ്വര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് പൗര്‍ണ്ണമി കാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍നിന്ന് ശേഖരിച്ച തീര്‍ത്ഥജലംകൊണ്ട് പൗര്‍ണമിക്കാവ് ദേവിക്ക് അഭിഷേകം നടത്തുന്നതിനാണ് മഹാമണ്ഡലേശ്വര്‍ നേതൃത്വത്തിലുള്ള സന്ന്യാസി ശ്രേഷ്ഠര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലും അദ്ദേഹത്തെ കാണാനായും അനുഗ്രഹം വാങ്ങാനുമായി നിരവധി പേര്‍ ് എത്തിയിരുന്നു.
ഇത്തവണത്തെ കുംഭമേളയില്‍ അഭിഷിക്തനായ സംന്യാസിവര്യനാണ് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്. ചുമതലയേറ്റശേഷം ആദ്യമായാണ് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: