ഇൻഡോർ : മഹാരാഷ്‌ട്രയിലെ നാഗ്പൂരിലെ അക്രമം പോലെ മധ്യപ്രദേശിലെ ബുർഹാൻപൂരിലും സമാനമായ കലാപം നടത്താൻ മതമൗലികവാദികൾ ഒരു ഗൂഢാലോചന നടത്തിതായി റിപ്പോർട്ട്. ഇസ്ലാമിനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ബുർഹാൻപൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
തുടർന്ന് കോട്‌വാലി പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ധാരാളം മതമൗലികവാദികൾ തടിച്ചുകൂടിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസ്ലീം ജനക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് പ്രാദേശിക ഹിന്ദുക്കൾ കടകൾ അടച്ചിടുകയും ചെയ്തു. തുടർന്ന് സ്ഥിതിഗതികളെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചയുടനെ ജില്ലാ കളക്ടർ ഹർഷ് സിംഗ്, അഡീഷണൽ കളക്ടർ വീർസിംഗ് ചൗഹാൻ, പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടിദാർ എന്നിവർ കനത്ത പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തി.
തുടർന്ന് ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്നുമാണ് റിപ്പോർട്ട്. അതേ സമയം സുരക്ഷാ കാരണങ്ങളാൽ ബുർഹാൻപൂരിലെ മാർക്കറ്റ് അടച്ചിട്ടു. കൂടാതെ സോഷ്യൽ മീഡിയയിലെ വിവാദ പരാമർശങ്ങൾക്ക് ഉത്തരവാദികളായ ഏതാനും പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടാണ് നാഗ്പൂരിൽ അടുത്തിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികൾ ഇരുചക്ര വാഹനങ്ങൾ, നിരവധി കാറുകൾ, ഒരു ജെസിബി മെഷീൻ എന്നിവയ്‌ക്ക് തീയിട്ടു. ഈ അക്രമത്തിൽ മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: