ന്യൂദല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഐടി) സംഘടിപ്പിച്ച ഇന്ത്യ-ക്യൂബ ബിസിനസ് സമ്മേളനം ശ്രദ്ധേയമായി. ഉന്നത ഉദ്യോഗസ്ഥര്‍, ബിസിനസ് നേതാക്കള്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, പുനരുപയോഗ ഊര്‍ജ്ജം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.
ക്യൂബയുടെ ഉപപ്രധാനമന്ത്രി ഡോ. എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡയസ്, ഭാരതത്തിലെ ക്യൂബയുടെ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യലേര തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ലാറ്റിനമേരിക്കന്‍ കരീബിയന്‍ കൗണ്‍സിലിന്റെ ഗുഡ്വില്‍ അംബാസഡറായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഎംഡി അഡ്വ.കെ. ജി. അനില്‍ കുമാര്‍, ഐഇടിഒയുടെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്‌നോളജി വകുപ്പില്‍ നിന്നുള്ള ഡോ. സഞ്ജയ് മിശ്ര എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: