Cricket

ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും മുംബൈ

Published by

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍താരമായിരിക്കെയാണ് 2022 സീസണില്‍ ക്യാപ്റ്റനായുള്ള ആദ്യ ദൗത്യവുമായി ഹാര്‍ദിക് പാണ്ഡ്യ പുതിയ ടീം ഗുജറാത്ത് ടൈറ്റന്‍സിലെത്തുന്നത്. നായകനായുള്ള ആദ്യ അവസരത്തില്‍ തന്നെ കിരീട നേട്ടം. തൊട്ടടുത്ത സീസണില്‍(2023) ഗുജറാത്തിനെ റണ്ണറപ്പുകളാക്കി. കഴിഞ്ഞ സീസണില്‍ കളിമാറി, താരലേലത്തില്‍ പൊന്നും വിലകൊടുത്ത് പഴയ ടീം മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ തിരികെയെത്തിച്ചു. നായകനാക്കിയതോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞു.

ഐപിഎലിന്റെ തുടക്കകാലത്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ചിരുന്ന മുംബൈ മികച്ച പ്രകടനങ്ങള്‍ കാഴ്വച്ചുപോന്നെങ്കിലും കിരീടം നേടാന്‍ അവസരം കിട്ടിയില്ല. 2013ല്‍ രോഹിത് ടീം നായകനായ ശേഷമാണ് കിരീടനേട്ടത്തിന് തുടക്കമിട്ടത്. പിന്നീടിങ്ങോട്ട് അഞ്ച് ഐപിഎല്ലുകളില്‍ രോഹിത് മുംബൈയെ ജേതാക്കളാക്കി. ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ മികച്ച റിക്കാര്‍ഡുള്ള രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതോടെ ആരാധകര്‍ ഇടഞ്ഞു. ഗാലറികളിലിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പരസ്യമായി അധിക്ഷേപിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. പിന്നീട് രോഹിത്തിന് കീഴില്‍ ഭാരതം കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോക കിരീടം നേടുമ്പോള്‍ ഫൈനലിലെ താരമായത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. അതോടെ എല്ലാം ഒന്നാറി തണുത്തിട്ടുണ്ട്. പുതിയ തുടക്കത്തിനാണ് ഹാര്‍ദിക്കും സംഘവും തയ്യാറെടുത്ത് നില്‍ക്കുന്നത്.

ടീം: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ബെവോന്‍ ജേക്കബ്‌സ്, തിലക് വര്‍മ, റയാന്‍ റിക്കിള്‍ട്ടന്‍, കെ.എല്‍. ശ്രിജിത്ത് റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഹാര്‍ദിക് പാണ്ഡ്യ, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്‌സ്, സത്യനാരായണ രാജു, നമന്‍ ധിര്‍, വിഗ്നേഷ് പുതുര്‍, രാജ് അംഗദ് ബവ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, ലിസാദ് വില്ല്യംസ്, ജസ്പ്രീത് ബുംറ, റീസ് ടോപ്ലെ, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, അശ്വിനി കുമാര്‍, കാണ്‍ ശര്‍മ, മുജീബ് ഉര്‍ റഹ്മാന്‍, അല്ലാ മുഹമ്മദ് ഘസാന്‍ഫര്‍
പ്രധാന കോച്ച്: മഹേല ജയവര്‍ധനെ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by