ലണ്ടന്‍: ഒരു സബ് സ്റ്റേഷനിലുണ്ടായ തീപിടത്തെ തുടര്‍ന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രൂവിമാനത്താവളത്തില്‍ നിന്നും ഏതാനും വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങി. വൈദ്യുത സ്റ്റേഷനിലെ പൊട്ടിത്തെറിയും തീപിടിത്തവും തീവ്രവാദപ്രവര്‍ത്തനമല്ലെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഭീകരവാദവിരുദ്ധ ഉദ്യോഗസ്ഥര്‍ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ശനിയാഴ്ചയോടെ വിമാനത്താവളം പഴയതുപോലെ പ്രവര്‍ത്തിച്ചുതുടങ്ങും. ഹീത്രൂവിമാനത്താവളത്തില്‍ നിന്നും ഏതാനും മൈലുകള്‍ മാത്രം അകലെയുള്ള ഒരു വൈദ്യുതസ്റ്റേഷനില്‍ രണ്ട് സ്ഫോടനശബ്ദവും പിന്നാലെ വലിയ തീപിടിത്തവുമുണ്ടായതോടെ ഹീത്രു വിമാനത്താവള അധികൃതര്‍ പരിഭ്രാന്തരാവുകയായിരുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് എല്ലാവരും കരുതിയത്. വിമാനത്താവളത്തില്‍ മാത്രല്ല പ്രദേശത്തെ നിരവധി വീടുകളിലും വൈദ്യുതി വിതരണം നിലച്ചിരുന്നു. ഇതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. പരിസരങ്ങളിലെ സ്കൂളുകളും ഓഫീസുകളും അടച്ചു.
സബ് സ്റ്റേഷനിലെ ഒരു ട്രാന്‍സ്ഫോമറിനകത്തെ 25000 ലിറ്റര്‍ കൂളിംഗ് ഓയിലിന് തീപിടിച്ചതാണ് പൊട്ടിത്തെറിക്കും തീ ആളിക്കത്താനും കാരണമായത്. 700 ഓളം ഫയര്‍ ഫൈറ്റര്‍മാര്‍ അക്ഷീണം പ്രയത്നിച്ചാണ് തീ അണച്ചത്.
ലണ്ടനിലെ സബ് സ്റ്റേഷനില്‍ തീപിടിത്തം; തീവ്രവാദി ആക്രമണമാണെന്ന് സംശയം; ഹീത്രൂ വിമാനത്താവളം അടച്ചു
ലണ്ടന്‍: ലണ്ടനിലെ ഒരു സബ് സ്റ്റേഷനില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. തീവ്രവാദി ആക്രമണമാണോ തീപിടിത്തത്തിന് കാരണമാണെന്ന് സംശയിക്കുന്നു.
ലണ്ടനിലെ ഹായെസ് എന്ന പട്ടണത്തിലെ സബ്സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്.സബ് സ്റ്റേഷനിലെ ഒരു ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ലണ്ടന്‍ ഫയര്‍ സ്റ്റേഷന്റെ പ്രാഥമിക നിഗമനം. ഹീത്രൂവിമാനത്താവളത്തില്‍ നിന്നും ഏതാനും മൈലുകള്‍ മാത്രം അകലെയാണ് ഈ സബ് സ്റ്റേഷന്‍. സബ്സ്റ്റേഷനില്‍ തീപിടിത്തമുണ്ടായതോടെ ഹിത്രൂ വിമാനത്താവളത്തിലേത് ഉള്‍പ്പെടെ വൈദ്യുതി നിലച്ചു.
അപകടത്തെക്കുറിച്ച് അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് പൈലറ്റുമാരില്‍ പലരും വിമാനങ്ങള്‍ ആകാശത്ത് വെച്ച് തന്നെ വഴിതിരിച്ചുവിട്ടു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ലണ്ടനിലെ ഹീത്രൂവിമാനത്താവളം. ഈ വിമാനത്താവളം അര്‍ധരാത്രി അടച്ചിട്ടു. ഏകദേശം 1351 ഫ്ലൈറ്റുകളെയാണ് ഇത് ബാധിച്ചത്. ഏകദേശം 1,45000 വിമാനയാത്രക്കാര്‍ക്ക് അവരുടെ യാത്ര ഉപേക്ഷിക്കേണ്ടിവന്നു. അടുത്ത ദിവസത്തിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും. ന്യൂയോര്‍ക്ക്, മയാമി, ജോഹന്നാസ് ബര‍്ഗ്, സിംഗപ്പൂര്‍, ബാങ്കോക്ക്, സിഡ് നി, ഹോങ്കോങ് തുടങ്ങി ലോകത്തിലെ എല്ലാ പ്രധാനനഗരങ്ങളില്‍ നിന്നും ഓരോ മണിക്കൂറിലും ഹീത്രൂവിമാനത്താവളത്തിലേക്ക് വിമാനസര്‍വ്വീസുണ്ട്.
സബ് സ്റ്റേഷന്‍ തീപിടിത്തത്തിന് പിന്നില്‍ തീവ്രവാദപ്രവര്‍ത്തനമോ?
സബ് സ്റ്റേഷന്റെ തീപിടിത്തത്തിന് പിന്നിലെ കാരണം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. തീവ്രവാദ ഇടപെടല്‍ ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. പക്ഷെ അന്വേഷണം പൂര്‍ത്തിയായാലേ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകൂ. ഇപ്പോള്‍ സബ് സ്റ്റേഷിനെ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: