കൊച്ചി: ഈ മാസം 25ന് യാക്കോബായ സഭാധ്യക്ഷനെ ലബനനില്‍ വാഴിക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി.രാജീവ് അടക്കം പങ്കെടുക്കുന്നത് തടയണമെന്ന ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി. യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ രണ്ട് സഭകളായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ നിലപാടില്‍ അസ്വാഭാവികതയില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ വാദിച്ചു.
വിദേശ പൗരനായ പാത്രയര്‍ക്കീസ് ബാവ, മലങ്കര സഭയില്‍ കാതോലിക്കയെ വാഴിക്കുന്നതിലൂടെ സമാന്തര ഭരണത്തിനാണ് ശ്രമിക്കുന്നതെന്നും സുപ്രീംകോടതി മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനു വേണ്ടി ഗില്‍ബര്‍ട്ട് ചീരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
എറണാകുളം ജില്ലയിലെ മാത്രം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും രാഷ്ട്രീയപാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമെന്നും മന്ത്രിയുടെ ലബനനന്‍ യാത്രയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: